ഈ നാലു ലക്ഷണങ്ങൾ ഒരുമിച്ച് വന്നാൽ മലയാള ക്യാൻസർ?

കേരളത്തെ സംബന്ധിച്ച് വളരെ കൂടുതൽ കാണപ്പെടുന്ന ഒരു ക്യാൻസറാണ് മലാശയ ക്യാൻസർ അഥവാ റെക്ടൽ ക്യാൻസർ. അപ്പോൾ ഇന്ന് നമുക്ക് റക്ട്ടൽ കാൻസറിനെ പറ്റി അത് എങ്ങനെ കണ്ടു പിടിക്കുന്നു എന്ന് ഉള്ളതും അത് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും അത് ഏതെല്ലാം ടെസ്റ്റുകൾ ചെയ്ത് ആണ് നമുക്ക് കണ്ടുപിടിക്കാൻ പറ്റുക എന്ന് ഉള്ളതും അത് എങ്ങനെ ചികിത്സിക്കാൻ പറ്റുമെന്ന് ഉള്ളതും നമുക്ക് നോക്കാം. നമ്മുടെ ഇപ്പോഴത്തെ കണക്കുകൾ വെച്ച് നോക്കുമ്പോൾ നാഷണൽ ക്യാൻസർ ഹിസ്റ്ററി കണക്കുകൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മലാശയ ക്യാൻസർ രോഗികൾ വരുന്നത് അതിൻറെ റേറ്റ് കൂടുതൽ കേരളത്തിൽ നിന്ന് ആണ്.

അതിനു എന്താണ് കാരണം? അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? ഒരു 5 മുതൽ 10 ശതമാനം പേർക്ക് പാരമ്പര്യമായി കിട്ടാൻ സാധ്യതയുള്ള ഒന്ന് ആണ് മലാശയ കാൻസർ. പക്ഷേ ബാക്കി ഒരു 90 മുതൽ 95 ശതമാനം പേർക്കും നമുക്ക് പ്രത്യേകിച്ച് ഒരു കാരണം ഇതുപോലെ കണ്ടു പിടിക്കാൻ പറ്റില്ല. അവിടെയാണ് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൂടുതലായി ഇതിന് പിന്നിലുണ്ട് എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.

എല്ലാ കാൻസറും വെച്ച് നോക്കുമ്പോൾ മൊത്തത്തിൽ എല്ലാ ക്യാൻസറുകളും 30 ശതമാനത്തോളം ജീവിതശൈലി മാറ്റങ്ങൾ മൂലം വരുന്നു എന്ന് ആണ് കണക്ക്. അതിൽ പ്രധാനപ്പെട്ടത് ആണ് വൻകുടലിലും മലാശയത്തിൽ വരുന്ന ക്യാൻസർ. ഫാസ്റ്റ് ഫുഡ് അഥവാ നമ്മൾ പുറത്തു നിന്ന് വാങ്ങുന്ന പലതരം ഭക്ഷണപദാർത്ഥങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.