വീട്ടിലിരുന്ന് പ്രഷർ നോക്കാം. പ്രഷർ നോക്കാൻ നമുക്കും പഠിക്കാം.

ഇന്ന് എല്ലാവർക്കും ഉപകാരപ്പെടുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഹൃദയം തുറന്ന് പ്രാക്ടിക്കലായി കാണിക്കാനാണ് വന്നിട്ടുള്ളത്. നമ്മുടെ ഒക്കെ വീട്ടിൽ വയസ്സായ അച്ഛനുമമ്മയും എപ്പോഴും പറയുന്ന ഒരു കാര്യമാണ് നമ്മുടെ ഒക്കെ ബിപി ഒന്ന് നോക്കി തരുമോ എന്ന് ഉള്ളത്. ഇതിനുവേണ്ടി അവരെ ഒരു ക്ലിനിക്കിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയാൽ ഉള്ള പ്രശ്നം ഇന്നത്തെ സാഹചര്യത്തിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകും എന്നത് മാത്രമല്ല ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോകുമ്പോൾ ഈ വയസ്സായ അച്ഛൻറെയും അമ്മയുടെയും ഒക്കെ ഒരു മനശാസ്ത്രം ഉണ്ട്.

അവിടെ ഉള്ള വയസ്സായ ശ്വാസംമുട്ട് ഉള്ള അറ്റാക്ക് ആയി മരിക്കാൻ ആയ ഒരു രോഗിയെ കാണുമ്പോൾ അയ്യോ എനിക്ക് ഇത് ഉണ്ടോ എനിക്ക് ഇതുപോലെ ആകുമോ എന്ന് ഒക്കെ ആലോചിച്ചിട്ട് ബിപി ഒന്നുകൂടി കൂടാനുള്ള ഒരു കാരണം കൂടി ആകും. അത് അവരുടെ ആയുസ്സുള്ള ബാക്കി ദിവസങ്ങൾ പ്രയാസത്തോട് കൂടി കഴിച്ച് കൂടാൻ ഇടയാക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എൻറെ വീട്ടിൽ ഉള്ള ആളുകളെ എൻറെ  അയൽവക്കത്ത് ഉള്ള ആളുകളെ അവരുടെ പ്രയാസങ്ങൾ  മനസ്സിലാക്കിയത്.

അടിസ്ഥാനത്തിലാണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത്. എങ്ങനെ ആണ് വീട്ടിലിരുന്ന് ബിപി നോക്കുക നിങ്ങൾക്ക് ഒക്കെ വീട്ടിൽ തന്നെ ബിപി നോക്കാൻ പറ്റുമെന്ന് ഉള്ളത് സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരാൻ വേണ്ടി ആണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ആയി വന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.