പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങി എല്ലാ ജീവിതശൈലീ രോഗങ്ങളും ഒരുമിച്ച് മാറ്റാം. മരുന്നും ഓപ്പറേഷനും ഇല്ലാതെ തന്നെ.

പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളും ഒക്കെ എഴുപത് വയസ്സായ മുതിർന്നവരിൽ മാത്രമായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇന്ന് അത് ചെറുപ്രായത്തിലെ 15, 20 വയസ്സുള്ള കുട്ടികളിൽ പോലും സാധാരണമായി മാറിയിരിക്കുകയാണ്. എന്താണ് ഇതിന് കാരണം? എന്താണ് ഇതിന് പ്രതിവിധി? ചികിത്സ തേടിയെത്തുന്ന ഒട്ടുമിക്ക രോഗികളുടെയും പ്രശ്നം എന്ന് പറയുന്നത് ജീവിതശൈലി രോഗങ്ങൾ തന്നെ ആണ്. പ്രഷറും പ്രമേഹവും ഹാർട്ട് അറ്റാക്കും സ്ട്രോക്കും അലർജിയും ആസ്തമയും ആർത്രൈറ്റിസും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ക്യാൻസറും വൃക്ക കരൾ രോഗങ്ങൾ പോലുള്ള ഒട്ടുമിക്ക രോഗങ്ങളും ജീവിത ശൈലി രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ ആണ് കോവിഡും ന്യൂമോണിയയും പോലുള്ള അണുബാധ മൂലം മരിക്കുന്ന ഭൂരിഭാഗം രോഗികളും. ജീവിതശൈലി രോഗങ്ങൾ ഒന്നും ഒറ്റയ്ക്ക് അല്ല വരുന്നത്. ആദ്യം ഒന്നോരണ്ടോ രോഗങ്ങൾ ഉദാഹരണത്തിന് പ്രഷറും ഷുഗറും അല്ലെങ്കിൽ കൊളസ്ട്രോളും മാത്രമേ ഉണ്ടാകൂ. എന്നാൽ കുറച്ച് നാൾ കഴിയുമ്പോഴേക്കും ഹാർട്ട് അറ്റാക്കും സ്ട്രോക്കും കാൻസറും ത്വക്ക് രോഗങ്ങളും വൃക്ക കരൾ രോഗങ്ങളും ഒക്കെ എത്തും.

ജീവിതശൈലിയിലെ അപാകതകൾ അതായത് ശരീരത്തിന് ഉത്തമം ആയി പ്രവർത്തിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ലഭിക്കാത്തത് ആണ് ഇത്തരം രോഗങ്ങൾ വരുന്നതിന് കാരണമെന്ന് ആണ് പഠനങ്ങൾ പറയുന്നത്. ഇത്തരം രോഗങ്ങളൊന്നും മരുന്നുകൊണ്ട് മാറ്റാൻ ആകില്ല. രോഗലക്ഷണങ്ങളും അസ്വസ്ഥതകളും കുറച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ മരുന്ന് നൽകുക ആണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.