നെഞ്ച് വേദന അറ്റാക്ക് ആണോ ഗ്യാസ് ആണോ അറിയേണ്ടതെല്ലാം

നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ സുഹൃത്തുക്കൾക്കും അല്ലെങ്കിൽ നമ്മുടെ ബന്ധുക്കൾക്കും ഒക്കെ വല്ലപ്പോഴും ഒരു നെഞ്ചരിച്ചിൽ അല്ലെങ്കിൽ നെഞ്ച് വേദന അല്ലെങ്കിൽ ഗ്യാസ് പോലെ ഒക്കെ പറയാറുണ്ട്. ഇങ്ങനെ ഒരാൾ ഒരു പ്രയാസം പറയുമ്പോൾ ഇത് ഹൃദ്രോഗത്തിന് ലക്ഷണം ആണോ അതോ അസാധാരണമായ ഒരു ഗ്യാസ് അസുഖം അല്ലെങ്കിൽ മസിൽ വേദന ആണോ എന്ന് വേർതിരിക്കുവാൻ ചിലപ്പോൾ ഈസി ആയിരിക്കും. എപ്പോഴും അത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ അടുത്ത് വേണ്ട പെട്ട ഒരാൾ ഇങ്ങനെ ഒരു വേണ്ടപ്പെട്ട കാര്യം പറയുമ്പോൾ അത് ഹൃദ്രോഗം ആണോ അല്ലയോ എന്ന് പറയുവാൻ സഹായിക്കുന്ന കുറച്ച് ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.

ഹൃദ്രോഗം ആണോ അല്ലയോ എന്ന് പലപ്പോഴും നമുക്ക് സംശയം വരാറുണ്ട് ഒരാൾക്ക് നെഞ്ച് വേദന അല്ലെങ്കിൽ ഗ്യാസ് അല്ലെങ്കിൽ നെഞ്ച് എരിച്ചിൽ വരുമ്പോൾ. ഇത് ഹാർട്ട് അസുഖം ആണോ എന്ന് നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഈ രോഗിക്ക് അ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് ഏറ്റവും പ്രധാനമായ ഘടകം. നമുക്ക് അറിയാം ഏറ്റവും കൂടുതൽ ഹൃദ്രോഗം വരാൻ സാധ്യതയുള്ളത് ഒരു 40 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും 80 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ആണ്.

അപ്പോൾ ഈ ഒരു പ്രായത്തിന് മുകളിൽ നെഞ്ച് സംബന്ധമായ ബുദ്ധിമുട്ടുകൾ, ശ്വാസംമുട്ട്, കിതപ്പ് ഗ്യാസ് പോലെ നെഞ്ചുവേദന, പുറംവേദന, കയ്യിലെ വേദന ഇവയൊക്കെ വരികയാണെങ്കിൽ നമ്മൾ കൂടുതൽ ജാഗരൂകരായിരിക്കണം. പിന്നീട് മറ്റ് രോഗങ്ങളുള്ളവർ ഒന്നാമതായി ഡയബറ്റിസ്, രണ്ടാമത്തെ ബ്ലഡ് പ്രഷർ, മൂന്നാമതായി പുകവലി ഉളളവർ, നാല് അമിതമായിട്ടുള്ള സ്ട്രെസ്സ് ഉള്ളവർ, അഞ്ച് അമിതമായ വണ്ണമുള്ളവർ. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.