സ്തനാർബുദംഎങ്ങനെ സ്വയം തിരിച്ചറിയാം ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണ്

നിങ്ങൾക്ക് സ്തനാർബുദത്തിന് ലക്ഷണങ്ങൾ ഉണ്ടോ. നിങ്ങൾക്ക് സ്വന്തമായി സ്തനാർബുദത്തെ സംശയിക്കാൻ പറ്റുമോ. കൂടുതൽ പരിശോധനകൾ നടത്തണം എന്ന് തീരുമാനിക്കാൻ സാധിക്കുമോ. തീർച്ചയായും സാധിക്കും. കാരണം സ്തനാർബുദത്തിന് കുറച്ചു ലക്ഷണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ വളരെ എളുപ്പമായ നമുക്ക് തന്നെ സ്വയം പരിശോധിച്ച് വളരെ നേരത്തെതന്നെ ഈ സംശയം കണ്ടെത്താവുന്നതാണ്. അത് ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം. പ്രധാനപ്പെട്ടത് സ്തനത്തിൽ കാണുന്ന മുഴകൾ ആണ്. മുഴകൾ എന്ന് പറയുമ്പോൾ അത് വേദന ഉള്ളതും വേദന ഇല്ലാത്തവയും ഒക്കെ ഉണ്ടാകാം.

ഏത് മുഴ ആണെങ്കിലും അത് സ്തനാർബുദം അല്ല എന്ന് നമ്മൾ തീർച്ചയായിട്ടും കൂടുതൽ പരിശോധനകൾ വഴി സ്ഥിരീകരിക്കുക. അല്ലെങ്കിൽ അല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യാം. അതുപോലെതന്നെ സ്ഥനത്തിലെ ഞ്ട്ടികൾ വളരെ പ്രധാനപ്പെട്ടതാണ്. ഞെട്ടുകൾ ഉള്ളിലേക്ക് വരെയോ അല്ലെങ്കിൽ ഉള്ളിൽ നിന്ന് രക്തം പോവുകയോ ചെയ്യുന്നവർക്ക് ചിലപ്പോൾ അത് ക്യാൻസറിന് തുടക്കമാകാം. അപ്പോൾ അത്തരക്കാർക്ക് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. അതോടൊപ്പം തന്നെ സ്ഥനത്തിൻറെ വലുപ്പത്തിലുള്ള വ്യത്യാസം. സ്ഥനത്തിൻറെ തൊലിയിൽ ഉണ്ടാകുന്ന മാറ്റം.

തൊലി ചുളിയുകയോ തൊലിയിൽ കുത്തുകൾ വരുക, പാടുകൾ വരികയോ അല്ലെങ്കിൽ തൊലിയിൽ കുഴികൾ പോലെ രൂപാന്തരപ്പെടുകയും ചെയ്യുന്നത് തീർച്ചയായിട്ടും കൂടുതൽ പരിശോധനകൾ ചെയ്യേണ്ടതാണ്. സ്ഥലത്തിൻറെ വലുപ്പത്തിലുള്ള വ്യത്യാസം എന്ന് പറഞ്ഞാൽ ചെറിയ വ്യത്യാസങ്ങൾ പലരിലും കാണാറുണ്ട്. പക്ഷേ വലിയ വ്യത്യാസങ്ങൾ കാണുകയാണെങ്കിൽ കൂടുതൽ പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ കക്ഷത്തിൽ ഉള്ള ചെറിയ മുഴകളോ അല്ലെങ്കിൽ കൈയുടെ വണ്ണം കൂടുകയോ ചെയ്യുകയാണെങ്കിലും സ്തനാർബുദത്തിൻ്റെ പരിശോധനകൾ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.