കുഞ്ഞിൻറെ അനക്കം പ്രശ്നമാകുന്നത് എപ്പോൾ ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണ എല്ലാവർക്കും ഉള്ള ഒരു സംശയമാണ് ഒരു ഗർഭിണി ആകുമ്പോൾ കുഞ്ഞിൻറെ ഇളക്കം അഥവാ അനക്കം എങ്ങനെ നോക്കണം എന്നുള്ളത്. എപ്പോഴാണ് നമുക്ക് ഇളക്കം അറിയുന്നത്. അത് എങ്ങനെയാണ് നോക്കേണ്ടത്. എപ്പോഴാണ് അത് ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കുക. ഇതെല്ലാം ആണ് ഇന്നത്തെ വിഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്. സ്ത്രീ കല്യാണം കഴിഞ്ഞ് കഴിഞ്ഞാൽ അവരുടെ ഏറ്റവും വലിയ സന്തോഷമാണ് അവർ ആദ്യമായി ഗർഭിണിയാണ് എന്ന് അറിയുമ്പോൾ. എന്നാലോ അത് കഴിഞ്ഞാൽ നമ്മൾ ഒന്ന് രണ്ട് മാസം ഉള്ളപ്പോൾ സ്കാനിങ് ചെയ്യുമ്പോൾ കുഞ്ഞിനെ ഹൃദയമിടിപ്പ് അറിഞ്ഞു അല്ലെങ്കിൽ ഇതാണ് ഹൃദയമിടിപ്പ് എന്ന് പറയുമ്പോഴാണ് രണ്ടാമത്തെ സന്തോഷം. പിന്നെ നമുക്ക് ഒരു കാത്തിരിപ്പാണ്.

കുഞ്ഞിൻറെ ഇളക്കം അല്ലെങ്കിൽ അനക്കം നമുക്ക് എപ്പോഴാണ് അറിയുക അല്ലെങ്കിൽ അറിയുന്നുണ്ടോ എന്നുള്ള ഒരു ആകാക്ഷ. ആ ഒരു കാത്തിരിപ്പ് ആദ്യമായി ഗർഭിണി ആകുന്ന ഒരു സ്ത്രീയ്ക്ക് വളരെയധികം സന്തോഷം ഉള്ള ഒരു കാര്യമാണ്. ആദ്യമായിട്ട് ഗർഭിണിക്കു അനക്കം കിട്ടുന്നതിന് മറ്റൊരു പേരാണ് പറയുന്നത്. അപ്പോൾ ഒരു ആദ്യമായിട്ട് ഗർഭം ഉണ്ടാകുന്ന ഒരു പെൺകുട്ടിക്ക് ഏറ്റവും ആദ്യത്തെ ഉണ്ടാകുന്ന ഒരു സന്തോഷം ആണ്. അതുകൊണ്ടാണ് അതിനെ നമ്മൾ വളരെ ഒരു അട്രാക്റ്റീവ് ആയി പറയുന്നത്. ഇനി ആദ്യം ഗർഭിണിയായ സ്ത്രീക്ക് ഇളക്കം അറിയുന്നത് എപ്പോഴാണ് എന്ന് നമുക്ക് നോക്കാം.

സാധാരണഗതിയിൽ ഒരു 18 ആഴ്ച മുതൽ 22 ആഴ്ച വരെ എടുക്കും നമുക്ക് ഒരു അനക്കം മനസ്സിലാക്കുവാൻ. അല്ലെങ്കിൽ അറിയുവാൻ. അത് ഒരു ആവറേജ് ആയി പറയുകയാണെങ്കിൽ 20 ആഴ്ച അല്ലെങ്കിൽ 5 മാസം എടുക്കും. അതാണ് നമ്മൾ അനക്കം കിട്ടുന്ന സമയം പറയുന്നത്. ആദ്യത്തെ കുട്ടിയുടെ അനക്കം അറിയുവാൻ താമസം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ അവർക്ക് എങ്ങനെയാണ് കുഞ്ഞിൻറെ അനക്കം കണ്ടുപിടിക്കുക എന്നത് ഐഡിയ ഇല്ലാത്ത ഒരാൾക്ക് കുറച്ച് ലേറ്റ് ആയിട്ടാണ് അനക്കം അറിയുക. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.