വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മുട്ടുവേദന മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ വീടുകളിൽ കുറച്ച് പ്രായം ചെയ്ത ആളുകൾ മുട്ടു വേദനയുണ്ട് എന്ന് പറയുമ്പോൾ നമ്മൾ പറയും. പ്രായം കൂടിയത് അല്ലേ അപ്പോൾ കുറച്ചൊക്കെ മുട്ടുവേദന ഇനി ഉണ്ടാകുമെന്ന്. മുട്ട് വേദന ഉണ്ടാകണം എന്നുള്ളത് നിർബന്ധമുള്ള ഒരു കാര്യമാണോ. ഒരിക്കലുമല്ല. നമ്മളുടെ അടുത്ത് വരുന്ന രോഗികളിൽ ഒരു 30 പേരെങ്കിലും അതായത് ഒരു നൂറ് പേര് എടുത്താൽ അതിൽ 30 പേരെങ്കിലും ഈ 30 വയസ്സു കഴിഞ്ഞിട്ടും ഉള്ള ആളുകൾ ആയിരിക്കും എന്നുള്ളതാണ് ഒന്ന് ആശങ്കപ്പെടുത്തുന്ന കാര്യം. അതിൽ സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ തന്നെ കാണപ്പെടുന്നുണ്ട്.

അപ്പോൾ പ്രായം അല്ലെങ്കിൽ പ്രായാധിക്യം മാത്രം മുട്ടുവേദനയ്ക്ക് ഒരു കാരണമല്ല. അപ്പോൾ മുട്ടുവേദനയ്ക്ക് ഉള്ള കാരണങ്ങൾ എന്തൊക്കെയാണ്. അതിനെ നമുക്ക് എങ്ങനെ പരിഹരിക്കാൻ പറ്റും. വരാതിരിക്കുവാൻ എന്തെങ്കിലും പോംവഴികൾ ഉണ്ടോ എന്നൊക്കെ നമുക്ക് ഇന്ന് ചർച്ച ചെയ്യാം. അപ്പോൾ ഇന്നത്തെ നമ്മുടെ ചർച്ച എന്ന് പറയുന്നത് ഒരു മുട്ടുവേദന ആണ്. ഈ ഓരോ മുട്ടുവേദനയ്ക്ക് വരുന്ന രോഗികൾ ആദ്യമായിട്ട് നമ്മളോട് പറയുന്ന കാര്യം എനിക്ക് നിസ്കരിക്കാൻ പറ്റുന്ന രീതിയിൽ അല്ലെങ്കിൽ നിസ്കരിക്കാൻ പോകുന്ന രീതിയിൽ നിന്ന് മാറിയിട്ട് 10 വർഷമായി. അല്ലെങ്കിൽ 15 വർഷമായി. അല്ലെങ്കിൽ കുറച്ചു കാലമായി ഞാൻ കസേരയിലിരുന്ന് ആണ് നിസ്കരിക്കുന്നത്. ഇന്ത്യൻ ക്ലോസെറ്റ് ഉപയോഗിച്ചിട്ട് ഒരുപാട് കാലമായി. ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ ആയിരിക്കും നമ്മളോട് പറയുന്നത്.

അപ്പോൾ ഈ ഒരു അവസ്ഥയിൽ നമ്മൾ നോക്കുമ്പോൾ ആദ്യപടി എന്ന് പറയുന്നത് അവരുടെ ജീവിതരീതി തന്നെയാണ് നമ്മൾ നോക്കുന്നത്. നമുക്ക് അതിൻറെ കുറച്ച് കാരണങ്ങളിൽ മുൻപന്തിയിൽ ആയിട്ട് വരുന്നത് അമിതമായി ആയിട്ടുള്ള വണ്ണം തന്നെയാണ്. വണ്ണം കൂടുതൽ ഉള്ള ആളുകൾക്ക് ഇങ്ങനെ മുട്ടുവേദന വരാനുള്ള സാധ്യത ഉണ്ടാകും. കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് എല്ലാ ഭാരവും എടുക്കുന്നത് നമ്മുടെ മുട്ടാണ്. അപ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മുട്ടുവേദന വരാം. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.