വയറ്റിൽ അൾസർ ശരീരം കാണിക്കുന്ന അപായ ലക്ഷണങ്ങൾ

അൾസർ അഥവാ കുടലിലെ വ്രണങ്ങൾ അല്ലെങ്കിൽ കുടലിലെ പുണ്ണ് എന്നൊക്കെ പറയുന്നത് സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ്. അൾസർ എന്നത് നമ്മൾ സാധാരണയായി ഉദ്ദേശിക്കുന്നത് പെപ്റ്റിക് അൾസർ ആണ്. പെപ്റ്റിക് അൾസർ എന്ന് പറഞ്ഞാൽ നമ്മുടെ ആമാശയം അല്ലെങ്കിൽ ചെറുകുടൽ ഇൻറെ തുടക്കത്തിലുള്ള ഭാഗം. ഈ സ്ഥലങ്ങളിൽ വരുന്ന അനുസരണയാണ് നമ്മൾ പെപ്റ്റിക് അൾസർ എന്ന് വിളിക്കുന്നത്. ദഹന വ്യവസ്ഥയുടെ ഭാഗമായി എവിടെവേണമെങ്കിലും ഇതുപോലെ അൾസർ വരാവുന്നതാണ്. പക്ഷേ ഏറ്റവും കോമൺ ആയി സാധാരണയായി കണ്ടു വരുന്നത് ഈ രണ്ട് ഭാഗങ്ങളിൽ ആയിട്ടാണ്.

സാധാരണയായി അൾസർ അല്ലെങ്കിൽ അതുമായി റിലേറ്റഡ് ആയിട്ടുള്ള ലക്ഷണങ്ങളുമായി നമ്മുടെ അടുത്ത് വരുന്ന രോഗികളും അവരുടെ ബന്ധുക്കളും നമ്മളോട് സാധാരണ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അൾസർ ആണോ ഇത്, അൽസരിൻ്റെ ലക്ഷണങ്ങൾ മാത്രമാണോ ഇത് അല്ലെങ്കിൽ ഇത് വേറെ എന്തെങ്കിലും അസുഖം ആണോ, അല്ലെങ്കിൽ ഇത് ക്യാൻസർ ആകുവാൻ സാധ്യതയുണ്ടോ, എങ്ങനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്, എങ്ങനെയാണ് നമ്മൾ ട്രീറ്റ് ചെയ്യേണ്ടത് ഇതൊക്കെ സാധാരണയായി നമ്മൾ കേൾക്കുന്ന സംശയങ്ങളാണ്. ഇത്തരം സംശയങ്ങളും അതിനെ പറ്റിയുള്ള കുറച്ച് കാര്യങ്ങളും ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പറയുവാൻ പോകുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ജീവിതചര്യയുടെ ഭാഗമായി ആയി, നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ഭാഗമായി നമ്മുടെ ഭക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ ഒക്കെ അൾസർ എന്ന കോമൺ ആയിട്ടുള്ള അസുഖത്തിന് കാരണമായി വരുന്നതാണ്. അപ്പോൾ എന്താണ് അൾസർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് നോക്കാം. നമ്മുടെ കുടലിനെ ഭിത്തിയും കുടലിനെ ഉള്ളിലുള്ള ഭാഗവും തമ്മിൽ വേർതിരിക്കുന്ന ഒരു കോട്ടിംഗ് അല്ലെങ്കിൽ ഒരു ആവരണമുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.