മൈഗ്രേൻ തലവേദന സുഖപ്പെടുത്താൻ ഇതാ പരിഹാരമാർഗ്ഗങ്ങൾ

പെട്ടെന്ന് യാത്ര പോവുക അല്ലെങ്കിൽ എവിടെയെങ്കിലും യാത്ര പോവുക അല്ലെങ്കിൽ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന സമയത്ത് ചില മാറ്റങ്ങൾ വരിക, ഒരുനേരത്തെ ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ടി വരിക അല്ലെങ്കിൽ വെയിൽ കൊള്ളുക, പ്രത്യേകമായി എന്തെങ്കിലും ഭക്ഷണം കഴിക്കുക അങ്ങനെ എന്തെങ്കിലും ചെറിയ ചെറിയ കാരണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ തലവേദന വന്ന് അതുകൊണ്ട് ബുദ്ധിമുട്ട് ആയി പോകുന്ന ഒരുപാട് ആളുകളെ കണ്ടിട്ടില്ലേ. പലപ്പോഴും ഈ ആളുകളുടെ ഒക്കെ പ്രശ്നം എന്ന് പറയുന്നത് നല്ലൊരു ശതമാനം കേസുകളിലും മൈഗ്രേൻ തന്നെയാണ്.

എന്താണ് മൈഗ്രൈൻ ഇതിനെ നമുക്ക് ഒരു ജീവിതകാലം കൂടെ ബുദ്ധിമുട്ട് കൊണ്ട് നടക്കാതെ എങ്ങനെ ഇതിൽ നിന്ന് പുറത്ത് വരാം. ശാശ്വതമായ എങ്ങനെ മൈഗ്രൈൻ തലവേദന രക്ഷപ്പെടാം എന്നൊക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്. കൃത്യമായ ഇടവേളകളിൽ അതായത് ചില രോഗികൾ വരുമ്പോൾ അവര് പറയുന്നത് കേൾക്കാം ഡോക്ടറെ മാസത്തിൽ ഒരു തവണ എനിക്ക് ഇത് നിർബന്ധമാണ്. അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ ഏറെ തലവേദന എന്തായാലും വരും. അങ്ങനെ കറക്റ്റ് ആയി ഇടവേളകളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് വശങ്ങളിൽ തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ആയിട്ട് അല്ലെങ്കിൽ തലയുടെ രണ്ടു വശങ്ങളിൽ ആയിട്ടും എപ്പോഴും കൂടിവരും തലവേദനയാണ് നമ്മൾ മൈഗ്രേൻ എന്ന് പറയുന്നത്.

ഇതിന് കൃത്യം ആയിട്ടുള്ള കാരണങ്ങൾ എന്താണ് എന്നുള്ളത് ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ വേണം പറയുവാൻ. തലവേദന ഉണ്ടാകുന്ന സമയത്ത് ബ്ലഡിൽ സെറാടോണിൻ എന്ന ഹോർമോൺ ഇൻറെ അളവ് കൂടെ നിൽക്കുന്നത് ആയിട്ട് കാണാം എന്നല്ലാതെ കറക്റ്റ് ആയിട്ട് ഇതിൻറെ കാരണം എന്താണെന്നുള്ളത് ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതിൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.