അപസ്മാര രോഗത്തിന് തുടക്കത്തിലെ ഈ ആറ് അപായ ലക്ഷണങ്ങൾ

ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത് അപസ്മാരം അഥവാ ഫിക്സ് എന്ന രോഗത്തെക്കുറിച്ച് ആണ്. അപ്പോൾ എന്താണ് അപസ്മാരത്തിന് കാരണങ്ങൾ. തലച്ചോറിൻറെ സാധാരണയായുള്ള പ്രവർത്തനം നടക്കുന്നത് ഇലക്ട്രിക്കൽ ഇംപൾസ് അഥവാ വൈദ്യുതിപ്രവാഹത്തിലൂടെയാണ്. അപ്പോൾ ഈ വൈദ്യുതി പ്രവാഹത്തിൽ എന്തെങ്കിലും വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴാണ് അപസ്മാരം എന്ന രോഗം ഉണ്ടാകുന്നത്. അപ്പോൾ എന്താണ് അപസ്മാരത്തിനു ലക്ഷണങ്ങൾ എന്ന് നോക്കാം. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഏറ്റവും കോമൺ ആയിട്ടുള്ള ഒരു ലക്ഷണമാണ്.

രോഗിയുടെ രണ്ട് കൈയും കാലും ബലം പിടിക്കുക, കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു പോവുക, വായിൽ നിന്ന് നുരയും പതയും വരുക, നാക്ക് കടിച്ചുമുറിക്കുക, അതോടൊപ്പം മലമൂത്രവിസർജ്ജനം അറിയാതെ ഉണ്ടാവുക. തുടർന്ന് രോഗിക്ക് ബോധം വിഷയം സംഭവിക്കുകയും ചെയ്യുന്നു. പക്ഷേ ഇത് അല്ലാതെ തന്നെ നമ്മൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില ലക്ഷണങ്ങൾ കൂടി അപസ്മാരത്തിന് ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളിൽ കാണുന്ന അപസ്മാരം. ഇത് പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന അപസ്മാരം ആണ്.

പല സമയങ്ങളിലും ടീച്ചറുകളാണ് ഇത് ശ്രദ്ധിക്കുന്നത്. അപ്പോൾ ഇതിന് ലക്ഷണങ്ങൾ എന്ന് പറയുന്നത് കുട്ടി പഠിത്തത്തിൽ പുറകോട്ട് പോവുക, അല്ലെങ്കിൽ ക്ലാസ്സിൽ നന്നായി ആയി ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ ഒരു ഭാഗത്തേക്ക് മാത്രം ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നു. അപ്പോൾ ആ സമയത്ത് വിളിക്കുമ്പോൾ അവർ കാര്യമായിട്ട് റസ്പോൺസ് ചെയ്യുന്നില്ല. ഇങ്ങനെയൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ വരുന്നത്. അപ്പോൾ ഇത് നമ്മൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച അതിന് കൃത്യമായ ചികിത്സ ചെയ്ത് കഴിഞ്ഞാൽ പൂർണമായും നിയന്ത്രിക്കാവുന്ന ഒരു രോഗമാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.