വിവാഹം കഴിഞ്ഞവർ നിർബന്ധമായും കാണുക പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾ

കഴിഞ്ഞദിവസം ഒരു ദമ്പതികൾ ക്ലിനിക്കിൽ വന്നു. വന്ധ്യതാ ചികിത്സയ്ക്ക് വേണ്ടിയിട്ടാണ് അവർ വന്നത്. അവരുടെ ലാബ് റിപ്പോർട്ട് മറ്റ് കാര്യങ്ങളും ഒക്കെ ചെക്ക് ചെയ്തു നോക്കിയപ്പോൾ ഒരു വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങൾ പോലും അതിൽ നിന്ന് കണ്ടെത്താനായില്ല. അതിനുശേഷം ഞാൻ അവരുടെ സെക്ഷൻ ഹിസ്റ്ററി എടുത്തു നോക്കിയപ്പോൾ ആ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായി ഈ നാല് വർഷത്തെ ഇടയ്ക്ക് ഒരിക്കൽ പോലും ഒരു ശരിയായ രീതിയിലുള്ള ലൈംഗിക ബന്ധം അവർ തമ്മിൽ ഉണ്ടായിട്ടില്ല. അവർക്ക് അതിനു വേണ്ട കാര്യങ്ങൾ നമ്മൾ പറഞ്ഞു കൊടുക്കുകയും അവരെ പറഞ്ഞു വിടുകയും ചെയ്തു.

എങ്ങനെ ഒരുപാട് ദമ്പതികൾ നമ്മുടെ നാട്ടിലുണ്ട്. ഇന്ന് പറയാൻ പോകുന്നത് പുരുഷന്മാരിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക പ്രശ്നങ്ങളെ കുറിച്ചാണ്. നമ്മളുടെ നാട്ടിൽ പ്രത്യേകിച്ച് മലബാർ ഏരിയയിൽ നിക്കാഹ് കഴിഞ്ഞു വിവാഹത്തിന് കുറച്ചുസമയം ഗ്യാപ്പ് ഉണ്ടാകും. അത് ഒരുപക്ഷേ ഒന്നിലധികം വർഷം ഒക്കെ വരാറുണ്ട്. പലപ്പോഴും ആ സമയങ്ങളിൽ ചെക്കനും പെണ്ണും ഒരുമിച്ച് താമസിക്കേണ്ട അവസ്ഥ വരാറുണ്ട്. അതിൽ ഇവർ സെക്സ് ട്രൈ ചെയ്യുമ്പോൾ പലപ്പോഴും അത് പരാജയപ്പെടും.

ഈ പരാജയപ്പെടുമ്പോൾ ഭർത്താവ് ആണെങ്കിലും ഭാര്യ ആണെങ്കിലും അവരുടെ കുറ്റമാണ്, അവർക്ക് എന്തൊക്കെയൊ വിഷമങ്ങൾ ഉണ്ട്, ഇത് പറ്റില്ല എന്ന് ചിന്തിച്ച് ഡിപ്രഷൻആവുകയും പലപ്പോഴും അത്തരം കേസുകൾ ഡീവോഴ്സ് വരെ പോകാറുണ്ട്. പ്രോപ്പർ ആയിട്ടുള്ള ഒരു ലൈംഗികം ആയിട്ടുള്ള അറിവ് കുറവാണ് അതിനുള്ള കാരണം. നമ്മളുടെ നാട്ടിൽ വിവാഹത്തിന് മുൻപ് ഉള്ള കൗൺസിൽ വളരെ കുറവാണ്. അതാണ് ഇതിന് കാരണം. ഏറ്റവും പ്രധാനമായി പുരുഷന്മാരിൽ കാണുന്ന ഒരു ലൈംഗിക പ്രശ്നം എന്ന് പറയുന്നത് erectile dysfunction ആണ്. ബലക്കുറവ് എന്ന് പറയും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ ഉടനെ തന്നെ കാണുക.