എല്ലാ നെഞ്ചുവേദനയും അറ്റാക്കിൻ്റെ ലക്ഷണമാണോ

പലപ്പോഴും നമ്മൾ കാണുന്നത് രണ്ടു തരത്തിലുള്ള ആളുകളെയാണ്. ഒന്ന് എത്ര വലിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാതെ അത് ഗ്യാസിനെ പ്രശ്നമാണ് എന്ന് വിചാരിച്ച് തള്ളിക്കളയുന്ന ആളുകൾ. മറ്റൊരു കൂട്ടം ആളുകൾ എന്ന് പറയുന്നത് ചെറിയ വിഷമങ്ങൾ ഉണ്ടെങ്കിൽ തന്നെയും അത് ഹാർട്ടറ്റാക്ക് ആണ് എന്ന് പേടിച്ച് ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെൻറ് ഇടുക്കി കയറി ഇറങ്ങി പോകുന്ന ആളുകൾ. ഇങ്ങനെ രണ്ട് തരത്തിലുള്ള ജനങ്ങളാണ് നമുക്ക് പ്രധാനമായും കാണുന്നത്.

അപ്പോൾ ഇതിൽ ഏതാണ് കൃത്യമായും ഹൃദ്രോഗത്തിന് ലക്ഷണങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കുക യാണെങ്കിൽ കുറെ അധികം നമ്മുടെ ഭയം ഒഴിവാക്കുവാൻ സാധിക്കും. അപ്പോൾ ഹൃദയത്തിൻറെ അസുഖങ്ങളെ നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ പ്രധാനമായിട്ടും ഹൃദയത്തിൻറെ അസുഖം ഉണ്ടാക്കുന്നത് അതായത് അതിനോടനുബന്ധിച്ച് ബ്ലോക്ക്നോട് അനുബന്ധിച്ചുള്ള ഏറ്റവും വലിയ ലക്ഷണം എന്ന് പറയുന്നത് നെഞ്ചുവേദന യാണ്. അപ്പോൾ ഈ ഹൃദയത്തിൻറെ എവിടെയാണ് നെഞ്ചുവേദന വരുന്നത്. വന്നാലും അത് ഹൃദ്രോഗം ആകണമെന്ന് നിർബന്ധമില്ല.

അതായത് ഹൃദയത്തോടെ അനുബന്ധിച്ച് നെഞ്ച് വേദന എന്ന് പറയുന്നത് നെഞ്ചിന് നടുഭാഗത്ത് ആണ് അല്ലെങ്കിൽ ലെഫ്റ്റ് സൈഡിൽ. പ്രധാനമായിട്ടും ഈ വശങ്ങളിൽ ആണ് നെഞ്ചു വേദന അനുഭവപ്പെടുന്നത്. അത് എത്തരത്തിലുള്ള നെഞ്ചുവേദന ആണ്? വളരെ കഠിനമായി ആയിട്ട് വരിഞ്ഞുമുറുക്കുന്ന രീതിയിലുള്ള അല്ലെങ്കിൽ നെഞ്ചിൽ വലിയ ഒരു കനം എടുത്തു വെച്ച പോലെയുള്ള കഠിനമായ നെഞ്ചുവേദന ആണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.