അന്നനാളത്തിലെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം രോഗ ലക്ഷണങ്ങളും കാരണങ്ങളും

അന്നനാളത്തിൽ കണ്ടുവരുന്ന കാൻസറുകളെ കുറിച്ച് കുറച്ച് കാര്യങ്ങൾ പഠിപ്പിക്കുവാൻ നമുക്ക് ഇന്ന് ശ്രമിക്കാം. അന്നനാളത്തിലെ ക്യാൻസറിനെ കുറിച്ച് ധാരാളം സംശയങ്ങൾ ഉയർന്നു വരാറുണ്ട്. സാധാരണയായി രോഗികൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അന്നനാളത്തിലെ ക്യാൻസർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്. എന്തുകൊണ്ടാണ് ഡോക്ടറെ എനിക്ക് ഈ കാൻസർ വന്നത്. എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ഏതൊരു അവയവത്തിൽ ക്യാൻസർ വരാനുള്ള കാരണം ജനതക മായിട്ടുള്ള വ്യതിയാനങ്ങൾ ആ അവയവത്തിലെ കോശങ്ങളിൽ സംഭവിക്കുമ്പോഴാണ്.

രണ്ട് രീതിയിൽ ഇത് സംഭവിക്കാം. ഒന്ന് ജന്മനാ സംഭവിക്കാം. രണ്ടാമതായി പിന്നീട് എപ്പോഴെങ്കിലും ഇത് സംഭവിക്കാം. ഉദാഹരണം ആയിട്ട് അന്നനാളത്തിലെ ക്യാൻസറിന് കാരണമായ ഏറ്റവും കൂടുതൽ കാരണമായി പറയുന്നത് പുകവലിയാണ്. പുകവലിക്കുമ്പോൾ പുകവലിയുടെ അകത്ത് അത് ഉള്ള ആ കെമിക്കലുകൾ അന്നനാളത്തിൽ എത്തുകയും അതിലെ കോശങ്ങളുമായി നടത്തുന്ന റിയാക്ഷൻ വഴി അവിടെ ജനിതക വ്യതിയാനങ്ങൾ വരികയും അത് പിന്നീട് തുടർന്ന് തുടർന്ന് ഒരു ഘട്ടമെത്തുമ്പോൾ ക്യാൻസർ ആയി മാറുകയും ചെയ്യുന്നു.

അതുപോലെതന്നെയാണ് മദ്യപാനവും. പുകവലിയും മദ്യപാനവും ഇല്ലാത്ത രോഗികൾ നമ്മളോട് ചോദിക്കാറുണ്ട്. എന്തുകൊണ്ടാണ് ഡോക്ടറെ എനിക്ക് ഇത് വന്നത്. ഞാൻ പുകവലിക്കാരില്ല, മദ്യപിക്കാറില്ല. പക്ഷേ എങ്ങനെ എനിക്ക് ഈ രോഗം വന്നു. അതിനുള്ള ഉത്തരം ചിലർക്ക് ജന്മനാതന്നെ ജനിതക വ്യതിയാനങ്ങൾ ഉണ്ടായിട്ടുള്ളവർ ഉണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.