ഹാർട്ടറ്റാക്ക് സ്വയം തിരിച്ചറിയാം വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ

ലോകമെമ്പാടും ഹൃദ്രോഗമാണ് ഇന്ന് ഏറ്റവുമധികം ആളുകളെ മരണത്തിലേക്ക് എത്തിക്കുന്ന അസുഖം. ശരാശരി രണ്ടു കോടിക്ക് അടുത്ത ജനങ്ങൾ എല്ലാ വർഷവും ഹൃദ്രോഗം കാരണം മരണം പ്രാപിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ചുറ്റുപാടും നോക്കി കഴിഞ്ഞാൽ അറിയാൻ പറ്റും ഒരുപാട് ആശുപത്രികൾ, ഒരുപാട് ചികിത്സാരീതികൾ, പുതിയ മരുന്നുകൾ, പുതിയ ശസ്ത്രക്രിയകൾ ഹൃദ്രോഗത്തെ പരിചരിക്കുവാൻ ഇപ്പോൾ വന്നിട്ടുണ്ട്. പണ്ട് കിട്ടുവാൻ പറ്റാത്ത പല ചികിത്സകളും വളരെ എളുപ്പത്തിൽ ചുറ്റുവട്ടത്തു നിന്ന് കിട്ടുവാൻ സാധിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് രോഗം എത്രയും കൂടിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ആളുകൾ മരണം പ്രാപിക്കുന്നത്. നമ്മൾ പൊതു വാർത്താമാധ്യമങ്ങളിൽ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകാൻ പല പ്രമുഖരും നമുക്കറിയാവുന്ന പലരും ഹൃദ്രോഗ അടിമപ്പെടുന്നു. അവർ അകാലമരണം അനുഭവപ്പെടുന്നു. എവിടെയാണ് നമുക്ക് ഈ പോരായ്മ ഉള്ളത്. അതായത് ഇപ്പോൾ ഹൃദ്രോഗത്തെ പറ്റിയുള്ള രോഗലക്ഷണങ്ങൾ അതിൻറെ ഒരു അറിവില്ലായ്മയാണ് പലപ്പോഴും ഇതിലേക്ക് നയിക്കുന്നത്. നമ്മൾ സാധാരണ പണ്ടേ മുതൽ കണക്ക് കൂട്ടുന്നത് ഹൃദ്രോഗം അല്ലെങ്കിൽ ഹാർട്ടറ്റാക്ക് വരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്താണെന്ന് വെച്ചാൽ ശക്തമായ നെഞ്ച് വേദനയാണ്.

ശക്തമായ നെഞ്ചുവേദനയും അതുപോലെതന്നെ ശക്തമായ ശ്വാസംമുട്ടലും ആണ് ഹൃദ്രോഗത്തിന് സാധാരണ നമ്മൾ കരുതുന്ന ലക്ഷണങ്ങൾ. ഇതുകൂടാതെ പല പല ലക്ഷണങ്ങളും നമ്മൾ ശ്രദ്ധിക്കാതെ വരാം. അതായത് ഒരുപക്ഷേ വയറിലുണ്ടാകുന്ന ഗ്യാസ്, ചിലപ്പോൾ തൊണ്ടവേദന, ചിലപ്പോൾ ചെവിവേദന, ചിലപ്പോൾ പല്ല് വേദന, കൈ തലവേദന അല്ലെങ്കിൽ ഉള്ളംകൈ അല്ലെങ്കിൽ വിരൽത്തുമ്പ് ഇവിടെയും വരുന്ന വേദന അല്ലെങ്കിൽ അസ്വസ്ഥത ലക്ഷണങ്ങളാവാം. വരുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.