ശ്വാസകോശ ക്യാൻസർ വരാതിരിക്കുവാൻ ശ്വാസകോശ ക്യാൻസർ പ്രധാന രോഗ ലക്ഷണങ്ങളും കാരണങ്ങളും

ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം ശ്വാസകോശ ക്യാൻസർ എന്ന വിഷയത്തെക്കുറിച്ച് ആണ്. 90 ശതമാനത്തിലധികം കാൻസറുകളും നമ്മളുടെ ജീവിത രീതിയിലൂടെ ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ നമുക്ക് നല്ല ശതമാനം തന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഒരു കാൻസർ ആണ് ശ്വാസകോശ ക്യാൻസർ എന്ന് പറയുന്നത്. എങ്ങനെയാണ് ഇത് തിരിച്ചറിയുന്നത്. എന്തൊക്കെയാണ് ഇതിനെ ലക്ഷണങ്ങൾ. വിട്ടുമാറാത്ത ചുമ അതായത് സാധാരണ ഒരു ഇൻഫെക്ഷൻ ഒക്കെ വന്നു കഴിഞ്ഞാൽ നമ്മൾ ആൻറിബയോട്ടിക്കുകൾ ഒക്കെ കഴിച്ച് രണ്ട് ആഴ്ച കഴിയുമ്പോഴേക്കും ചുമ മാറുന്നതാണ്.

പക്ഷേ ഇത് മാറാതെ നീണ്ടുനിൽക്കുന്നു. അതുപോലെ കഫത്തിൽ രക്തം വരിക. ശ്വാസംമുട്ടൽ ഉണ്ടാവുക. നെഞ്ചിൻ്റെ മുൻഭാഗത്തോ പിൻഭാഗത്തോ ആയിട്ട് വേദന. ചുമയ്ക്കുമ്പോഴും നമ്മൾ ശ്വാസം നീട്ടി എടുക്കുമ്പോൾ ഒക്കെ കൂടുന്ന തരത്തിലുള്ള വേദന ഇതൊക്കെ ശ്വാസകോശ ക്യാൻസർ ഗൗരവമുള്ള ഒരു സൂചനകൾ തന്നെയാണ്. അതുപോലെ തന്നെ പ്രധാനമാണ് ഈ തൂക്കക്കുറവ്, നമുക്ക് വിശപ്പില്ലായ്മ, ബ്ലഡ് അളവ് കുറയുക ഇതൊക്കെ ഇതിൻറെ ലക്ഷണങ്ങളായി വരാവുന്നതാണ്. പിന്നെ ചില അവസരങ്ങളിൽ അതായത് വൈകിയ അവസരങ്ങളിൽ നമ്മുടെ ലെങ് ക്യാൻസറിൽ നിന്ന് കോശം വിലയിലേക്ക് വന്ന ബാക്കി അവയവങ്ങളിലേക്ക് പോയിട്ട് പറ്റിപ്പിടിച്ച് അവിടെ വന്നു തുടങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ വരാവുന്നതാണ്.

ഉദാഹരണം പറയുകയാണെങ്കിൽ തലച്ചോറിൽ ആണെങ്കിൽ അപസ്മാരം, തലവേദന, ശർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ വരാം. ഇപ്പോൾ കരളിൽ ആണെങ്കിൽ മഞ്ഞപിത്തം വരാം. പിന്നെ കോമൺ ആയിട്ട് അല്ലെങ്കിൽ ക്യാൻസർ ഉണ്ടാകുന്ന ഒരു സ്ഥലമാണ് അസ്ഥികൾ. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായും കാണുക.