ഇത് നമുക്ക് വളരെ എളുപ്പത്തിൽ തിരിച്ചറിയാം സ്തനാർബുദം

ലോകത്തിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ക്യാൻസറാണ് സ്തനാർബുദം. അഥവാ ബ്രസ്റ്റ് കാൻസർ. നമുക്കറിയാം കണക്കുകളനുസരിച്ച് ഒരു ലക്ഷത്തി 26 ആളുകൾക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ട്. പണ്ടൊക്കെ നമ്മുടെ പഞ്ചായത്തിൽ ആകെ ഒന്നോ രണ്ടോ ക്യാൻസർ മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ. പക്ഷേ ഇന്ന് അങ്ങനെയല്ല. ഇത് സർവസാധാരണമാണ്. അപ്പോൾ ഇത് ഇപ്പോൾ ഇത്രയും കൂടുതൽ ഉണ്ടാകുവാൻ കാരണം എന്താണ് എന്ന് വെച്ചാൽ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നമ്മുടെ ജീവിതരീതി. അതായത് നമ്മുടെ ജീവിത രീതികൾ കൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. രണ്ടാമത്തേത് ആയി കണ്ടുപിടിക്കാനുള്ള മോഡെൻ ടെക്നിക്കുകൾ മൂലമാണ്. നമുക്ക് അറിയാം പണ്ടൊക്കെ ബ്രെസ്റ്റ് ക്യാൻസർ ഉണ്ടെങ്കിൽ 50 വയസ്സിനു മുകളിൽ അല്ലെങ്കിൽ കുറച്ചുകൂടി പ്രായമായ ആളുകളിൽ ആണ് വന്നിരുന്നത്.

പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ ബ്രെസ്റ്റ് ക്യാൻസർ എന്ന് പറയുമ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നെ അതായത് ഒരു 25 വയസ്സിൽ തന്നെ നമുക്ക് കണ്ടുവരുന്നുണ്ട്. ഇങ്ങനെ ചെറുപ്പക്കാരിൽ കാണുന്ന ബ്രെസ്റ്റ് ക്യാൻസറിൻ്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് വളരെയേറെ പടർന്നുപിടിക്കുന്ന മറ്റുള്ള അവയവങ്ങളെ ബാധിക്കുന്ന തരത്തിൽ ഉള്ള ഒരു അസുഖം ആയിട്ടാണ് കാണുന്നത്. നമ്മൾ സംസാരിക്കുന്നത് ഇത് എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ, എന്തൊക്കെയാണ് ട്രീറ്റ്മെൻറ് റുകൾ എന്നൊക്കെയാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്.

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ? മാറിലെ മുഴയാണ് പ്രധാനപ്പെട്ട രോഗലക്ഷണം. എല്ലാവരിലും ഉണ്ടാകുന്ന മുഴകളും ക്യാൻസർ ആണോ എന്ന് ചോദിച്ചാൽ അല്ല. 80 ശതമാനത്തോളം മുഴകൾ ക്യാൻസർ അല്ല. അത് ക്യാൻസർ അല്ലാത്ത മുഴകളാണ്. മുഴകളുടെ പ്രധാന ലക്ഷണം എന്താണെന്ന് വെച്ചാൽ വേദന ഇല്ലാത്ത മുഴകളാണ് ക്യാൻസറിനെ മുഴകളായി കാണപ്പെടുന്നത്. ബ്രസ്റ്റിലെ സ്കിന്നിൽ ഉള്ള വ്യത്യാസങ്ങൾ അതായത് സ്കിന്നിൽ ഉണ്ടാകുന്ന തടിപ്പ്, സ്കിന്നിൽ ഉള്ള വളരെ അഡ്വാൻസ് ആയിട്ടുള്ള ഉള്ള കുത്ത് പോലെ കാണുന്ന ഒരു പ്രതീകം, വളരെ അഡ്വാൻസ്ഡ് ആയി ക്യാൻസറിന് വരുന്നത് ആണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.