ഈ തലവേദന മരണത്തിന് വരെ കാരണമാകും ലക്ഷണങ്ങൾ എന്തൊക്കെ

നമുക്കറിയാം ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്ത ആളുകൾ ഉണ്ടാവുകയില്ല. അപ്പോൾ ഈ തലവേദനകളെ കുറിച്ചാണ് അല്ലെങ്കിൽ തലവേദന എപ്പോഴാണ് നമ്മൾ പേടിക്കേണ്ടത് എന്നിവയെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. ആദ്യമായി നമുക്ക് തലവേദന രണ്ടായി തിരിക്കാം. 1 പ്രൈമറി തലവേദന. രണ്ടാമത് സെക്കൻഡറി. പ്രൈമറി തലവേദനയിൽ തന്നെ ടെൻഷൻ ഉണ്ട്, മൈഗ്രേൻ ഉണ്ട്, അല്ലെങ്കിൽ ചെന്നിക്കുത്ത് എന്ന് പറയുന്ന തലവേദന ഉണ്ട്.

പിന്നെ ഉള്ളത് ക്ലസ്റ്റർ തലവേദന എന്ന് പറയും. 90% തലവേദനയും പ്രൈമറി തലവേദനയാണ്. ഇവയെല്ലാം തന്നെ പ്രശ്നങ്ങളില്ലാത്ത തലവേദനകൾ ആണ്. അതിന് മൈഗ്രേൻ എന്നുപറയുന്ന തലവേദന നമുക്ക് കാണുവാൻ ആണെങ്കിൽ ഒത്തിരി പേർക്ക് കാണാറുണ്ട്. അതായത് നമ്മുടെ തലയുടെ ഒരു ഭാഗത്ത് വിങ്ങുന്ന വേദനയാണ് ഇത്. ഒരു സൈഡിൽ വരും. അപ്പോൾ ഈ വേദന ചിലരൊക്കെ ചില സാഹചര്യങ്ങൾ കൂടുന്നതായി കാണാം.

ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുടിക്കാതെ ഇരിക്കുക, അല്ലെങ്കിൽ ഒത്തിരി ജോലി കഴിയുമ്പോൾ തലവേദന കൂടുന്നതായി കാണാറുണ്ട്. അതുപോലെ തന്നെ പ്രത്യേക തരം ഭക്ഷണങ്ങൾ അതായത് ചീസ്, ചോക്ലേറ്റ്, ഐസ്ക്രീം അധികം മധുരം കഴിക്കുമ്പോൾ ഈ വേദന കൂടുന്നതായി കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി തന്നെ കാണുക.