വീട്ടിൽ വച്ച് തന്നെ പരിഹരിക്കാം മുടി കൊഴിച്ചിൽ മുടി കൊഴിച്ചിൽ മാറാൻ ഏറ്റവും നല്ല പരിഹാരം

നമ്മൾ ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത് പ്രത്യേകിച്ച് കോവിഡ് വന്നു പോയത് കൊണ്ട് തന്നെ മുടി കൊഴിച്ചിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില രോഗികൾ വിളിച്ചിട്ട് പറയാറുണ്ട് ഡോക്ടറെ പരസ്യങ്ങൾ ഒക്കെ കാണുന്നത് പോലെ ഒരു കെട്ട് മുടിയാണ് ചീകുമ്പോൾ പോകുന്നത്. എന്താണ് ഇതിനുള്ള പരിഹാരം? ഏത് ഹെയർ ഓയിൽ ആണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത് എന്നൊക്കെ ചോദിച്ച് നമ്മളോട് എപ്പോഴും കോളുകൾ വരാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരത്തിൽ വിളിക്കാറുള്ളത്.

എങ്കിലും പുരുഷന്മാരിലാണ് മുടികൊഴിച്ചിൽ സാധാരണയായി കൂടുതലായി കണ്ടുവരുന്നത്. മുടികൊഴിച്ചിൽ എന്ന് പറയുന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. എങ്കിലും കണക്കുപ്രകാരം പുരുഷന്മാരിലാണ് ഇത് അധികമായി കാണിക്കുന്നത്. ഇനി ഇതിനു വേണ്ട പരിഹാരങ്ങൾ എന്തൊക്കെയാണ? എന്തുകൊണ്ടാണ് ഇത്തരത്തിൽ കോവിഡ് വന്നതിനുശേഷം ഇത്തരത്തിൽ കോഴിയുന്നത് എന്നൊക്കെ പറഞ്ഞു തരാൻ വേണ്ടിയിട്ടാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. ഒരുപാട് കാരണങ്ങൾ കൊണ്ട് മുടി കൊഴിയാറുണ്ട്. ഡെയിലി ഒരു 50, 100 മുടിയൊക്കെ കൊഴിയും.

പക്ഷേ ഇതിൽ തന്നെ നമ്മൾ തീരെ ശ്രദ്ധിക്കാത്തത് എന്താണെന്നുവെച്ചാൽ അത്രയും തന്നെ മുടി നമുക്ക് വളരാറുണ്ട്. പക്ഷേ ഓരോ അളവിൽ കൂടുതൽ കൊഴിയുമ്പോൾ ആണ് നമ്മൾ അലോപേഷ്യ എന്ന് വിളിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ തന്നെ ചില കാരണങ്ങളാലാണ് മുടികൊഴിയാൻ സാധ്യത ഉള്ളത്. ചിലരെ സംബന്ധിച്ച് മൊത്തത്തിൽ കൊഴിയും. അതായത് അധികമായി മുടി കൊഴിയുന്നതിന് ആണ് നമ്മൾ കഷണ്ടി എന്നൊക്കെ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.