ഗർഭാശയമുഴകൾ ഇനി സർജറി ഇല്ലാതെയും സുഖപ്പെടുത്താം

ആദ്യം നമ്മൾ തുടങ്ങിയപ്പോൾ കാലിൻറെ രക്തക്കുഴലുകളിലൂടെ ആയിരുന്നു നമ്മൾ ചെയ്തിരുന്നത്. പക്ഷേ ആദ്യത്തെ 20 എണ്ണത്തിന് ശേഷം ബാക്കി വന്ന ആയിരത്തോളം കേസുകൾ നമ്മൾ ചെയ്തിരിക്കുന്നത് കയ്യിലെ രക്തക്കുഴലുകളിലൂടെ ആണ്. അപ്പോൾ ഫൈബ്രോയ്ഡ് എംപ്ലോയിസേഷൻ എന്ന് പറഞ്ഞാൽ ഫൈബ്രോയ്ഡ് നേരത്തെ പറഞ്ഞല്ലോ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ്. ഫൈബ്രോയ്ഡ് ക്യാൻസർ അല്ലാതെ ഗർഭാശയ ഭിത്തിയിൽ ഉണ്ടാകുന്ന മുഴകളാണ്. ഈ മുഴകൾ ഉണ്ടാവുന്നതോടുകൂടി രോഗികൾക്ക് കൂടുതലായി ബ്ലീഡിങ് അതുപോലെ തന്നെ വയറുവേദന, വയറു വീർത്തത് പോലെ പ്രയാസങ്ങൾ, അതുപോലെ മലബന്ധം, ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ്.

മൂത്രതടസ്സം ഇതൊക്കെയാണ് ഫൈബ്രോയ്ഡ് മുഴകളുടെ ലക്ഷണങ്ങൾ. ഇവ ഉള്ള രോഗികൾ ഗൈനക്കോളജിസ്റ്റിനെ കണ്ട് സ്കാൻ ചെയ്ത് കഴിയുമ്പോൾ ഫൈബ്രോയ്ഡ് ആണെന്ന് മനസ്സിലാകും. മുൻപ് ഒക്കെ അതിന് മരുന്നുകൊടുത്തു പരാജയപ്പെട്ടാലും സർജറി, അതായത് മുഴുവൻ എടുത്തുകളയുന്ന സർജറി, അല്ലെങ്കിൽ ഫൈബ്രോയ്ഡ് മാത്രം എടുത്തുകളയുന്ന സർജറി ആയിട്ടാണ് ചെയ്തിരുന്നത്. സർജറിക്ക് പകരം ആയിട്ടുള്ള പ്രൊസീജിയർ ആണ് ഇപ്പോൾ യൂട്രസ് ഫൈബ്രോയ്ഡ് എംബ്ലോയ്‌സേഷൻ എന്ന് പറയുന്നത്.

ഇതിൽ നമ്മൾ ചെയ്യുന്നത് കൈയുടെ, കൈ തൊണ്ടയിലൂടെ ചെറിയ ട്യൂബ് കടത്തിവിട്ട് ഉള്ളിൽ കൊണ്ടു പോയി അവിടെ ഒരു മരുന്ന് ചെയ്യുകയാണ് ചെയ്യുന്നത്. അപ്പോൾ മരുന്ന് അല്ല ഒരു മെക്കാനിക്കൽ ബ്ലോക്ക് ആണ്. അത് ഇഞ്ചക്ട് ചെയ്യുന്നതോടുകൂടി യൂട്രസില് ഫൈബ്രോയ്ഡ് ഉള്ളിലേക്കുള്ള രക്തയോട്ടം പൂർണമായും നിൽക്കും. അങ്ങിനെ നിൽക്കുമ്പോൾ ഫൈബ്രോയ്ഡ് രക്തം കിട്ടാതെ കരിഞ്ഞ ചെറുതായി വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.