കിഡ്നിസ്റ്റോൺ വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളും രോഗലക്ഷണങ്ങളും

കിഡ്നി സ്റ്റോൺ അല്ലെങ്കിൽ മൂത്രത്തിൽ കല്ല് വളരെ സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ്. ഇന്ന് നമ്മൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് എങ്ങനെയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത്? എന്തൊക്കെയാണെന്ന് ലക്ഷണങ്ങൾ? എങ്ങനെയാണ് നമുക്ക് കണ്ടുപിടിക്കാൻ സാധിക്കുക? അതിനുള്ള ചികിത്സകൾ എന്തൊക്കെയാണ്? ഇത് വരാതിരിക്കാൻ വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും? ആരിലാണ് കിഡ്നി സ്റ്റോൺ കാണുന്നത്? വെള്ളം കുറയുന്ന സമയത്ത് അല്ലെങ്കിൽ മൂത്രത്തിൽ കല്ല് ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി വിയർക്കുന്നത് കൂടുതൽ ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്നവരിൽ കിഡ്നി സ്റ്റോൺ അനുഭവപ്പെടാം.

ഇതിനു ലക്ഷണങ്ങളായി കാണുന്നത് അതികഠിനമായ വയറുവേദന, രണ്ടു സൈഡിൽ നിന്ന് തുടങ്ങുന്ന വയറുവേദന, അത് മുന്നോട്ടുവന്ന് മൂത്രമൊഴിക്കുന്ന സ്ഥലങ്ങളിലൊക്കെ വേദന വന്നേക്കാം. അതിനോടനുബന്ധിച്ച് അതിശക്തമായ വയറ് കമ്പിക്കൽ, ഓക്കാനം എന്നിവയും കണ്ടെത്താം. ചില സമയത്ത് മൂത്രം ഒഴിക്കുന്ന സമയത്ത് കടച്ചില് പുകച്ചിലോ, ഒരിക്കൽ കൂടി മൂത്രമൊഴിക്കണമെന്ന തോന്നൽ, മുഴുവനായി പോകുന്നില്ല എന്നുള്ള ഒരു തോന്നൽ, മൂത്രത്തിൽ രക്തത്തിൻറെ അംശം കാണുക എന്നിവയൊക്കെ ഉണ്ടായേക്കാം.

ഇത്‌ കണ്ടുപിടിക്കുവാൻ ആയി നമ്മൾ ഒരു ടീം ആയിട്ടുള്ള കുറച്ച് ബ്ലഡ് ടെസ്റ്റുകൾ ചെയ്യാറുണ്ട്. അതിലൂടെ നമുക്ക് മൂത്രത്തിൽ ബ്ലഡ് ആവശ്യമുണ്ടോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും. പിന്നെ ക്രിയാറ്റിനും കിഡ്നി ഫംഗ്ഷൻ അങ്ങനെയുള്ള കുറച്ച് ടെസ്റ്റുകളും പിന്നെ അൾട്ര സോണിക് സ്കാനും അതിലൂടെ നമുക്ക് കിഡ്നിയ്ക്ക് എന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.