നിങ്ങൾ ഇയർ ഫോൺ ഉപയോഗിക്കുന്നവർ അല്ലേ എങ്കിൽ ഇതൊന്ന് കണ്ടോളു

നമ്മൾ എല്ലാവരും സാധാരണയായി ഉപയോഗിക്കുന്നതാണ് ഇയർ ഫോൺ ഇയർ ബഡ്‌സ് എന്നൊക്കെ പറയുന്നത്. നമ്മൾ അറിയാതെ പോകുന്ന, എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന കുറച്ച് കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളോട് പറയുവാൻ പോകുന്നത്. നോർമലായി വരുന്ന ഇയർ ഫോൺ, ഹെഡ്സെറ്റ്, സ്പീക്കർ ഇവയിലൊക്കെ വരുന്ന സൗണ്ട് എന്ന് പറഞ്ഞാൽ 80 മുതൽ 110 ഡെസിബൽ വരെയാണ്.

അതിൽ തന്നെ ആ സൗണ്ട് നമ്മുടെ ശരീരത്തെ ബാധിക്കാനുള്ള മൂന്ന് ഘടഘങ്ങളാണ് ഉള്ളത്. എത്ര ദൂരെ നിന്ന് സൗണ്ട് കേക്കുന്നു, എത്ര ഉച്ചത്തിൽ സൗണ്ട് കേക്കുന്നു, എത്ര സമയം സൗണ്ട് കേക്കുന്നു ഈ മൂന്ന് കാര്യങ്ങളാണ് നമ്മൾ കേൾവിക്കുറവ് വരുമ്പോൾ നോക്കുന്നത്. അപ്പോൾ സ്ഥിരമായി ഒരു എട്ട് മണിക്കൂർ 85 ഡിസൈബലിൽ ഇട്ട് കേൾക്കുകയാണെങ്കിൽ തീർച്ചയായും അത് നമ്മുടെ കേൾവിയെ ബാധിക്കും.

അത് നിങ്ങൾക്ക് ഇപ്പോഴല്ല മനസ്സിലാവുക. പ്രായം കൂടും തോറും അത് മനസിലാവും. സാധാരണ നമ്മൾ കാറിലോ ബസിലോ ട്രെയിനിലോ ഒക്കെ പോകുമ്പോഴാണ് ഹെഡ് സെറ്റുകൾ ഉപയോഗിക്കുന്നത്. അപ്പോൾ ആ വണ്ടിയുടെ സൗണ്ട് കൂടാതെയാണ് നമ്മൾ ഹെഡ് സെറ്റ് വച്ചു കേൾക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.