ഏതൊരു ഭാര്യയും ഭർത്താവും അറിയുവാൻ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ചില സമയങ്ങളിൽ ഭാര്യ ഭർത്താക്കന്മാരെ കണ്ടുകഴിഞ്ഞാൽ ഇത്രയും ബന്ധമുള്ള ഭാര്യ ഭർത്താക്കന്മാർ വേറെ ഉണ്ടാവുകയില്ല എന്ന് നമുക്ക് തോന്നുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ ഭയങ്കരമായിട്ട് പോസ്റ്റ് ഇടുകയും പെരുമാറുകയും ഭയങ്കരമായിട്ട് മറ്റുള്ളവരെ കാണിക്കുകയും ചെയ്യുന്ന ഭാര്യ ഭർത്താക്കന്മാരും ആയിരിക്കും. വീട്ടിലെത്തുമ്പോഴേക്കും ഭർത്താക്കന്മാരുടെ മുഴുവൻ സ്നേഹം അവർക്ക് വേണം അത് അമ്മായിഅമ്മയോടൊഅച്ഛനോടോ എന്തെങ്കിലും ആ കൂടുതൽ അടുപ്പം കാണുമ്പോഴേക്കും എന്നോട് സ്നേഹം ഇല്ല എന്ന് ഭാര്യയ്ക്ക് തോന്നുന്നു. അപ്പോഴേക്കും അവിടെ പ്രശ്നങ്ങൾ ഉണ്ടാകുവാൻ തുടങ്ങും. ആ ബന്ധങ്ങൾ ഒരിക്കലും നിലനിൽക്കുകയില്ല. പലപ്പോഴും നമ്മുടെ ക്ലിനിക്കിൽ വരുന്ന ആത്മഹത്യാപ്രവണതയും ആയി വരുന്ന വരുന്നവരും അല്ലെങ്കിൽ വിവാഹമോചനത്തിന്റെ പ്രശ്നങ്ങളായി വരുന്നവരും, ബ്രേക്ക് അപ്പ് പ്രശ്നങ്ങൾ അല്ലെങ്കിൽ അത്തരം പ്രശ്നങ്ങൾ, ഇങ്ങനെയുള്ള പല കാരണങ്ങളായി വരുന്ന പലരിലും വ്യക്തിത്വ വൈകല്യം നമ്മൾ കാണാറുണ്ട്.

എന്താണ് വ്യക്തിത്വം എന്ന് നമുക്ക് നോക്കാം. ചില ആൾക്കാർക്ക് അവരുടെ ഫീലിംഗ്സ് വളരെ കൂടുതലായിരിക്കും. സ്നേഹം ആണെങ്കിലും ദേഷ്യം ആണെങ്കിലും സങ്കടം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ വരും. അവരുടെ മൂട് എപ്പോഴാണ് മാറുന്നത് എന്ന് നമുക്ക് പറയാൻ പറ്റുകയില്ല. അതുപോലെ തന്നെ അവരുടെ ഫീലിംഗ്സ് പ്രകടിപ്പിക്കുന്നത് വളരെ കൂടുതലായിരിക്കും. ദേഷ്യമൊക്കെ വല്ലാതെ കൂടുതലായിരിക്കും. അങ്ങിനെ ഉള്ള സമയത്ത് അവർ എന്താണ് ചെയ്യുക എന്താണ് പറയുക എന്നൊന്നും ഉണ്ടാവുകയില്ല. ഒരു ക്ഷമ ഉണ്ടാവുകയില്ല. സങ്കടം വരുന്ന സമയത്ത് പലപ്പോഴും ഇവർ ആത്മഹത്യക്ക് ശ്രമിക്കും. ഇവരുടെ ഉള്ളിൽ ഭയങ്കര ഒറ്റപ്പെടൽ ആയിരിക്കും. അത് വളരെ ക്ലോസ് ആയിട്ടുള്ള ആളുകളോട് ഇവർ തെറ്റും.

ഭാര്യയായാലും ഭർത്താവായാലും അല്ലെങ്കിൽ അമ്മായി അമ്മയോ അമ്മായിയപ്പനോ അല്ലെങ്കിൽ വേറെ കൂട്ടുകാരൊക്കെ ആയിട്ട് ഇടയ്ക്കിടെ വഴക്കുണ്ടാക്കി കൊണ്ടിരിക്കും. ഇവരുടെ ഉള്ളിൽ എപ്പോഴും ഒറ്റപ്പെടലാണ്. സ്നേഹം കിട്ടുന്നില്ല എന്ന ചിന്ത ഉണ്ടാകുന്നു. ഇവർ തീവ്രമായി മറ്റുള്ളവരെ സ്നേഹിക്കും. ഉള്ളിൽ ഒറ്റപ്പെടൽ ഉള്ളതുകൊണ്ട് തന്നെ ഇവർ മറ്റുള്ളവരെ ഒരുപാട് സ്നേഹിക്കും. പക്ഷെ ആ സ്നേഹം അവർക്ക് നിലനിർത്തുവാൻ പറ്റുന്നില്ല. അതേ തീവ്രതയിൽ തന്നെ ഇങ്ങോട്ട് വരണം ഒരു തരി പോലും കുറയാൻ പാടില്ല. ഭർത്താവ് ഫോൺ എടുത്തില്ലെങ്കിൽ അല്ലെങ്കിൽ പറഞ്ഞത് കേട്ടില്ലേ എങ്കിൽ പിന്നെ അവിടെ ഉണ്ടാകുന്നത് പറയാൻ പറ്റില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.