കരളിലെ കൊഴുപ്പ് അടിഞ്ഞു ഫാറ്റിലിവർ വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ഇന്ന് നിങ്ങളുടെ മുൻപിൽ ഒരു പുതിയ വിഷയമാണ് ചർച്ച ചെയ്യുന്നത്. ലിവറിലെ കൊഴുപ്പ് അല്ലെങ്കിൽ ഫാറ്റിലിവർ എന്ന് പറയുന്ന ഈ ഒരു പ്രശ്നം. അതിൻറെ പ്രാധാന്യം എന്താണ് എന്നും അതിനു ചികിത്സ ആവശ്യം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും അങ്ങനെ ചികിത്സ ആവശ്യമുള്ള സമയത്ത് അല്ലെങ്കിൽ സാഹചര്യത്തിൽ നമുക്ക് എന്തൊക്കെയാണ് ചെയ്യാൻ പറ്റുന്നത് എന്നൊക്കെയാണ് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്. ഇത് ചർച്ച ചെയ്യുവാൻ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ഈ ഫാറ്റിലിവർ അല്ലെങ്കിൽ ലിവറിന്റെ അകത്ത് കൊഴുപ്പ് അടിഞ്ഞു ചേരുക എന്ന് പറയുന്നത് ഇപ്പോൾ സർവ്വസാധാരണമായി ഉള്ള ഒരു പ്രശ്നമാണ്.

ഞാനൊന്ന് തിരിഞ്ഞ് ആലോചിക്കുമ്പോൾ എൻറെ ക്ലിനിക്കിൽ വരുന്ന ഒട്ടു മിക്ക രോഗികൾക്കും ഈ ഒരു പ്രശ്നം നമ്മൾ കണ്ടു പിടിക്കുന്നുണ്ട്. അപ്പോൾ ഇത്‌ വളരെ കോമൺ ആയിട്ടുള്ള കാര്യമാണ്. രണ്ടാമത്തെ കാര്യം ഫാറ്റിലിവർ ഇത് ഒരു പ്രശ്നം ഇല്ലാത്ത സിറ്റുവേഷൻ ആണ് എന്നുള്ള തെറ്റിദ്ധാരണ പലരുടെയും മനസ്സിലുണ്ട്. ലിവറിൽ കുറച്ചു കൊഴുപ്പ് ഉണ്ട് എന്നല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല എന്ന്. അത് സാധാരണമായിട്ടുള്ള സിറ്റുവേഷൻ ആണ് എന്നും അതിനെക്കുറിച്ച് പേടിക്കേണ്ട എന്നുള്ള വികാരവുമാണ് പലരുടെയും മനസ്സിൽ ഉള്ളത്.

അത് തികച്ചും ശരിയല്ല. അപ്പോൾ ഈ ഒരു രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഇന്നത്തെ ഈ വീഡിയോ ചെയ്യുന്നത്. അപ്പോൾ നമുക്ക് ആദ്യം മനസ്സിലാക്കാൻ ഉള്ളത് ലിവറിൽ സാധാരണ എത്ര ശതമാനം ഫാറ്റാണ് ഉണ്ടാകേണ്ടത് എന്നാണ്. അഞ്ച് ശതമാനത്തിൽ താഴെയാണ് സെല്ലുകളിൽ ഫാറ്റ് ഉണ്ടാകുന്നത്. അതിൽ കൂടുതൽ ഫാറ്റ് നമ്മുടെ ലിവർ ഡെപ്പോസിറ്റ് ചെയ്യുമ്പോൾ അതിൻറെ ഭാഗമായിട്ട് ഒരു ചെയിൻ ഓഫ് ഇവൻറ് തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി പിന്നെ കാണുക.