TSH നോർമലാണ് എന്നിട്ടും തൈറോയ്ഡ് പ്രശ്നങ്ങൾ മാറുന്നില്ലേ ഈ ഒരു കാര്യം ചെയ്താൽ മതി

ഇന്ന് നമ്മൾ സംസാരിക്കുവാൻ പോകുന്നത് പല ആളുകളും ചോദിക്കുന്ന ഒരു സംശയമാണ് ഡോക്ടറെ എന്റെ TSH ലെവൽ നോർമലാണ് പക്ഷെ എനിക്ക് ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ട്. ഡോക്ടർ പറയുന്ന പല രീതിയിലുള്ള പ്രശ്നങ്ങൾ എനിക്കും ഉണ്ട്. മുടി കൊഴിച്ചിൽ ഉണ്ട്. ശരീരത്തിനെല്ലാം വേദനകൾ ഉണ്ട്. കൈക്ക് മരവിപ്പ് അനുഭവപ്പെടുന്നുണ്ട്. ക്ഷീണം ഉണ്ട്, ഉന്മേഷക്കുറവ് ഉണ്ട്, രാവിലെ എണീക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട്. ഉറക്കം ശരിയാവുന്നില്ല. നല്ല ക്ഷീണം ഉണ്ടായിരിക്കും. പക്ഷെ കിടന്ന് കഴിഞ്ഞാൽ ഉറക്കം ഉണ്ടാവുകയില്ല. ഇടയ്ക്കിടെ ഉണരുന്ന രീതിയിലേക്ക് വരുന്നുണ്ട്.

മുടി നന്നായിട്ട് കൊഴിയുന്നുണ്ട്. അപ്പോൾ ഞാൻ ശരിയായി തന്നെ തൈറോഡിന്റെ മരുന്നുകൾ എടുക്കുന്നുണ്ട്. ഡോക്ടറെ കാണുന്നും ഉണ്ട്. പക്ഷെ എന്റെ ഈ പ്രശ്നങ്ങൾ ഒന്നും മാറുന്നില്ല. എല്ലാം അത്പോലെ തന്നെ ഉണ്ട്. അതിനേക്കാൾ രസമുള്ള കാര്യം എന്താണെന്ന് വെച്ചാൽ തൊട്ടതിനും പിടിച്ചതിനും എല്ലാത്തിനും അരിശപ്പെടുകയാണ്. കുട്ടികളോട് വഴക്ക് ഉണ്ടാക്കുന്നു, ഭർത്താവിനോട് വഴക്ക് ഉണ്ടാക്കുന്നു.

വീട്ടിക്കാരോട് വഴക്ക് ഉണ്ടാക്കുന്നു. മറ്റുള്ളവർ നിസ്സാരമെന്ന് കരുതുന്ന പലതും ഭയങ്കര വലിയ കാര്യമായിട്ടാണ് തോന്നുന്നത്. എല്ലാം നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത്. സംഭവിക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ സംഭവിക്കും എന്ന് പറഞ് ടെൻഷൻ അടിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ തൈറോയ്ഡ് ഉള്ളവർക്കാണ് കൂടുതൽ. പക്ഷെ ഇങ്ങനെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും തൈറോയ്ഡ് നോക്കുമ്പോൾ നോർമലാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.