ഈ മസാല വെള്ളം നിങ്ങൾക്ക് കുടിച്ചാലും കുടിച്ചാലും മതി വരില്ല ദാഹം മാറ്റുവാൻ ഇത്‌ മാത്രം മതി

ഏതൊക്കെ ജ്യൂസ് കുടിച്ചാലും മലയാളികൾക്ക് നാരങ്ങ വെള്ളം എന്ന് പറയുന്നത് ഒരു വികാരം തന്നെയാണ്. അപ്പോൾ പിന്നെ മസാല നാരങ്ങവെള്ളം ആയാലോ? സംഭവം പൊളി. തയ്യാറാക്കി എടുക്കുവാനായി വളരെ എളുപ്പമാണ്. അപ്പോൾ നമ്മൾ തയ്യാറാക്കി എടുക്കാൻ പോകുന്നത് ഒരു വെറൈറ്റി ആയിട്ടുള്ള മസാല നാരങ്ങവെള്ളം ആണ്. പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനുശേഷം ഒരു അര ടീസ്പൂൺ പെരുംജീരകം ഇട്ടു കൊടുക്കുക. അതിനോടൊപ്പം തന്നെ നമുക്ക് ഇനി ആവശ്യമായിട്ടുള്ളത് നല്ലജീരകം ആണ്. അതായത് സാധാരണ ജീരകം എന്ന് പറയുന്നത് അല്ല. പെരിംജീരകം എടുക്കുക. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് കുരുമുളക് ആണ്. 15 എണ്ണം എടുക്കുന്നുണ്ട്. ഒരുപാട് എടുത്താൽ ഒരുപാട് എരിവ് ആയിരിക്കും. അതുകൊണ്ട് 15 എണ്ണം മാത്രം മതി.

അതിനു ശേഷം നല്ലതുപോലെ ഇളക്കിയെടുത്ത് പുറത്തെടുക്കുക. ഇനി ഒരു മിക്സിയുടെ ജാർ എടുക്കുക. ജാറിലേക്ക് പെരുഞ്ചീരകവും ജീരകവും കുരുമുളകും ഇട്ട് കൊടുക്കുക അതിനോടൊപ്പം തന്നെ ഒരു കഷണം ഇഞ്ചിയും ചെറുതായി മുറിച്ച് ഇട്ടു കൊടുക്കുക. ഇനിയൊരു നല്ലൊരു മണം കിട്ടുവാൻ ഒരു ഏലക്ക ചേർത്ത് കൊടുക്കുക. അതിനോടൊപ്പം തന്നെ നമുക്ക് ആവശ്യമുള്ളത് ഉപ്പാണ്. അത് ചേർത്ത് കൊടുക്കുക. മുക്കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ശേഷം ഇനി ഇതിലേക്ക് വേണ്ടത് മല്ലിയിലയാണ്. ഇത്‌ കുറച്ച് കൂടിയാലും കുഴപ്പമില്ല. നല്ല രസമായിരിക്കും.

ഇനി നമുക്ക് മധുരത്തിന് ആവശ്യമുള്ള പഞ്ചസാര ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. കൂടാതെ ഇതിലേക്ക് 2 ചെറുനാരങ്ങയുടെ നീര് കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. അത്യാവശ്യം വലിപ്പമുള്ള നാരങ്ങ ആണെങ്കിൽ ഒരു വലിയത് മാത്രം മതി. ഇനി ഇത് അരച്ചെടുക്കാൻ ആയിട്ട് നമുക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഒരുപാട് വെള്ളം ചേർത്ത് അരയ്ക്കരുത്. കുറച്ച് വെള്ളം മാത്രം ചേർത്ത് നല്ല വൃത്തിയായി അരച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.