പി സി ഓ ഡി യെ കുറിച്ച് അറിയാത്തവർക്കായി ഇതാ ഒരു വീഡിയോ പിസിഒഡി ഉള്ളവരിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്

സ്ത്രീകളിൽ വളരെ അധികം ചർച്ചചെയ്യപ്പെടുന്നതും വളരെയധികം ആയി കണ്ടു വരുന്നതുമായ രോഗാവസ്ഥയാണ് പിസിഓഡി എന്ന് പറയുന്നത്. എന്താണ് പിസിഒഡി? എന്താണ് ഇതിനു ലക്ഷണങ്ങൾ? അത് ഉണ്ടാക്കുന്ന കാരണങ്ങളെന്തൊക്കെയാണ്? അതിനുള്ള പ്രതിവിധി എന്താണ്? ഇതൊക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. പിസിഓഡി എന്നത് ഒരു കൂട്ടം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു രോഗാവസ്ഥയാണ്. അതിൽ മൂന്ന് ഘടകങ്ങളാണ് പ്രധാനമായി പറയുവാനുള്ളത്. ഒന്ന് ആർത്തവ ക്രമക്കേടുകൾ, ഹോർമോണിന്റെ അസന്തുലിതാവസ്ഥ, 3 അണ്ഡോല്പാദനം, അതിന്റെ കുറവായിട്ട് അണ്ടാശയത്തിൽ കാണപ്പെടുന്ന അനേകം കുമിളകൾ 10, 15 മില്ലി മീറ്റർ വ്യാസത്തിൽ കണ്ടുവരുന്ന അനേകം കുമിളകൾ ഇത് മാത്രമാണ് നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നത്.

ഈ മൂന്ന് ഘടകങ്ങളാണ് പ്രധാനമായും പിസിഒഡി എന്ന രോഗത്തിൻറെ ലക്ഷണങ്ങളായി പറയപ്പെടുന്നത്. ഇവ ഓരോന്നായി വിശദമായി നമുക്ക് നോക്കാം. ഒന്ന് ആർത്തവചക്രത്തിൽ ക്രമക്കേടുകളാണ്. ആദ്യം തന്നെ പറഞ്ഞത് ഒരു സ്ത്രീക്ക് സാധാരണയായി 28 ദിവസത്തെ കാലയളവിലാണ് ഒരുമാസം സ്വാഭാവികമായും വരുന്നത്. അതുപോലെ തന്നെ അത് 5 മുതൽ 7 ദിവസംവരെ നീണ്ടുനിൽക്കാം എന്ന ഒരു അവസ്ഥയാണ്. ഇത് സ്വാഭാവികമായി വരുന്ന എല്ലാവർക്കും തന്നെ നോർമലായി കാണുന്ന ഒരു പ്രക്രിയയാണ്.

ഇതിൽ നിന്നും വിഭിന്നമായി ആർത്തവക്രമക്കേടുകൾ അത് എന്താണെന്ന് വെച്ചാൽ ചിലപ്പോൾ 35 ദിവസത്തിൽ അധികമായി കാലയളവിൽ വരുന്ന ഒരു ആർത്തവചക്രം അല്ലെങ്കിൽ അത് പലപ്പോഴായി ചെറിയ ചെറിയ തോതിൽ കറുത്ത പോലെ മാത്രം കണ്ടുവരുന്ന ചില ക്രമക്കേടുകൾ കൂടാതെ ചിലർക്കാണെങ്കിൽ കുറേക്കാലം നീണ്ടുനില്ക്കുന്ന അമിതമായ രക്തസ്രാവം. ഇതൊക്കെയാണ് ആർത്തവ ക്രമക്കേടുകളുടെ ലക്ഷണങ്ങൾ. പിസിഒഡി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്നു വേണം പറയുവാൻ. Pcodയുടെ രണ്ടാമത്തെ ഒരു രോഗലക്ഷണവും എന്ന് വെച്ചാൽ ഹോർമോണിന്റെ അസന്തുലിതാവസ്ഥയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.