എന്താണ് ആർത്തവം ആർത്തവ ക്രമംകേടുകൾ എന്താണ് ഇത്‌ അപകടകരമാകുന്നത് എപ്പോൾ

മാനസികമായും ശാരീരികമായും സ്ത്രീകളിൽ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ് ഇന്ന് പറയുവാൻ പോകുന്നത്. അതാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. ചെറിയ കുട്ടികൾ മുതൽ ആർത്തവം നിൽക്കുന്ന സ്ത്രീകൾ വരെ വളരെ പ്രയാസത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ആർത്തവ ക്രമക്കേടുകൾ. ആർത്തവത്തിലെ ക്രമക്കേടുകൾ എന്ന് പറയുമ്പോൾ പല സ്ത്രീകളും ഇന്ന് പറയുന്നത് ഡോക്ടറെ മെൻസസ് ആയിട്ട് മൂന്നുമാസമായി നാലുമാസമായി അല്ലെങ്കിൽ ആറുമാസമായി, ഒരു മാസത്തിൽ രണ്ട് തവണ ഉണ്ടാകുന്നു അല്ലെങ്കിൽ രക്തത്തിൻറെ അളവ് വളരെ കൂടുതലാണ് അല്ലെങ്കിൽ കൂടുതൽ ആയിട്ട് വളരെയധികം വേദന ഉണ്ടാകുന്നു. അല്ലെങ്കിൽ ശക്തമായ വയറുവേദന ഉണ്ടാകുന്നു എന്നിങ്ങനെ പലതായിരിക്കും പ്രശ്നങ്ങൾ.

എന്താണ് ശരിയായ ആർത്തവ ക്രമം? ഇപ്പോൾ സാധാരണയായി ഒരു പന്ത്രണ്ട്, പതിമൂന്ന് വയസ്സു മുതൽ തന്നെ ആർത്തവം തുടങ്ങാം. ഈ അർത്ഥവ കാലഘട്ടം 40 മുതൽ 45 വയസ്സ് വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. നോർമൽ ആയിട്ടുള്ള മെൻസസ് എന്ന് പറയുന്നത് ഓരോ 28 ദിവസം കൂടുമ്പോഴും മെൻസസ് ആവുക എന്നതാണ്. എന്നാൽ ഇത് വളരെ കറക്റ്റ് ആയിട്ട് 28 ദിവസം കൂടുമ്പോൾ മെൻസസ് ആവുക എന്നത് വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് ഉണ്ടാകുന്നുള്ളൂ. മറ്റുള്ളവരിൽ എല്ലാമാസവും രണ്ടുമൂന്നു ദിവസമായി അല്ലെങ്കിൽ ഒരാഴ്ച ഒക്കെ ബാക്കിലേക്ക് അല്ലെങ്കിൽ മുന്നോട്ട് ആയി വരാറുണ്ട്. ഇതൊന്നും വളരെ പ്രശ്നമുള്ള കാര്യമല്ല.

എന്നാൽ ചിലർക്ക് ആർത്തവം തുടങ്ങിയ കുട്ടികൾക്ക് രണ്ടുമൂന്ന് മാസം പീരിയഡ്‌സ് ഇല്ലാതിരിക്കുകയും പിന്നീട് നോർമൽ ആകുന്ന അവസ്ഥയും കാണാറുണ്ട്. അതൊന്നും പേടിക്കേണ്ട കാര്യം ഉള്ളതല്ല. എന്നാൽ എന്തൊക്കെയാണ് ആർത്തവക്രമക്കേടുകൾ? എപ്പോഴാണ് പ്രശ്നമാകുന്നത് എന്ന് നമുക്ക് നോക്കാം. പ്രൈമറി അമിനോറിയ എന്ന ഒരു അസുഖത്തെക്കുറിച്ച് പറയാം. ശരിക്കും അത് തന്നെ ഒരു അവസ്ഥയാണ്. ഇത് സാധാരണ ഒരു 15 അല്ലെങ്കിൽ 16 വയസ്സ് ഉള്ള പെൺകുട്ടികളിൽ ശാരീരികമാറ്റങ്ങൾ വന്നിട്ടും മെൻസസ് ആവാതെ ഇരിക്കുന്ന അവസ്ഥയാണ്. ഇത് വളരെ ഗൗരവത്തോടെ എടുക്കേണ്ട വിഷയം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.