കാർപ്പൽ ടണൽ സിൻഡ്രോം കൈ തരിപ്പ് മരവിപ്പ് വേദന എന്നിവ നിമിഷങ്ങൾക്കകം മാറാൻ

രോഗികളിൽ ഏറ്റവുമധികം ആളുകൾ ബുദ്ധിമുട്ട് പറയുന്ന അസുഖത്തെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. കൈകൾക്ക് ഉണ്ടാകുന്ന തരിപ്പ്, പെരിപ്പ്, പലപ്പോഴും കൈ കടച്ചിൽ ആയിട്ട് രോഗികൾ വരാറുണ്ട്. ആ അസുഖത്തെ കുറിച്ചിട്ടാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. കാർപൽ ടണൽ സിൻഡ്രോം എന്ന് പറയുന്ന അസുഖം ഇതു വളരെ കോമൺ ആയിട്ട് കാണുന്ന ഒരു അസുഖമാണ്. ഇതിൻറെ ബുദ്ധിമുട്ട് എന്താണെന്ന് വെച്ചാൽ കൈക്ക് ഉണ്ടാകുന്ന തരിപ്പാണ്.

കൂടുതലായും എപ്പോൾ വീട്ടിലുണ്ടാകുന്ന ജോലികൾ ചെയ്യുമ്പോൾ കത്തി അരിയുമ്പോൾ അല്ലെങ്കിൽ ഫോൺ ചെയ്യുമ്പോൾ ബാക്കി എന്തെങ്കിലും കൂടുതൽ സമയം എന്തെങ്കിലും സാധനങ്ങളൊക്കെ കയ്യിൽ പിടിച്ചിരിക്കുമ്പോൾ എല്ലാം കയ്യിൽ തരിപ്പും പലപ്പോഴും വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും ഉറക്കത്തിൽ നമ്മുടെ കൈകൾക്ക് എല്ലാം ഭയങ്കര തരിപ്പ് വന്നതുകൊണ്ട് പലപ്പോഴും രോഗികൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്.

ഇത് സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്നുണ്ട്. ഒരുപാട് ജോലികൾ ഉള്ള ആളുകളൊക്കെ ഇത്‌ ഒരു പ്രശ്നമായി വരാറുണ്ട്. ഇത് കൂടുതൽ ആയിട്ടും പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാണാറുണ്ട്. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാത്ത ആളുകൾക്ക് കാണാറുണ്ട്. പക്ഷേ പലപ്പോഴും ഡയബറ്റിസ്, തൈറോയ്ഡ് അല്ലെങ്കിൽ വാതസംബന്ധമായ അസുഖങ്ങൾ ഇത്രയും പ്രശ്നങ്ങൾ ഉള്ള ആളുകളിൽ കൂടുതലായി കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.