പ്രമേഹരോഗിയുടെ ഷുഗർ പെട്ടെന്ന് കുറയുന്ന അവസ്ഥ ഇനി എളുപ്പം നിയന്ത്രിക്കാം

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം ഒരു പ്രസക്തമായ വിഷയമാണ്. പ്രമേഹരോഗികളിൽ പെട്ടെന്ന് ഷുഗർ താഴ്ന്ന സാഹചര്യം അല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിയ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? ഇതിനെ നിയന്ത്രിക്കാൻ വേണ്ടി നമുക്ക് എന്ത് ചെയ്യാം എന്നും ഇത് കൃത്യമായ രീതിയിൽ മനസ്സിലാക്കി ചികിത്സ നൽകിയില്ല എങ്കിൽ എന്താണ് അതിൽ നിന്ന് ഉണ്ടാകുന്ന ഭവിഷ്യത്തുകൾ എന്നും അത്തരം കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. നമുക്ക് എല്ലാവർക്കും അറിയാം പ്രമേഹ രോഗത്തെ കുറിച്ച്. പ്രമേഹത്തിന് ഷുഗർ ലെവൽ കൂടി നിൽക്കുന്നതിനെ കുറിച്ചും അതിൻറെ മറ്റ് കാര്യങ്ങളെ കുറിച്ചുമെല്ലാം വളരെ അധികം നമ്മൾ കേട്ടിട്ടുണ്ടാകും. പക്ഷേ പെട്ടെന്ന് ഷുഗർ താഴ്ന്ന ഒരു സാഹചര്യം ഉണ്ടാകാം.

അതിനെക്കുറിച്ച് രോഗികൾക്ക് സഹായകരമാകുന്ന കാര്യങ്ങളെ കുറച്ചു അറിവ് കുറവാണ്. അപ്പോൾ അതുകൊണ്ടാണ് ഈ ഒരു കാര്യം നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. അപ്പോൾ നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ പ്രമേഹരോഗികളിൽ പെട്ടെന്ന് ഷുഗർ താഴുന്നത് എന്താണെന്ന് നമുക്ക് നോക്കാം. എങ്ങനെയാണ് അത് നമ്മൾ മനസ്സിലാക്കുന്നത്? അപ്പോൾ അത് എന്താണ് എന്ന് പറയുകയാണെങ്കിൽ സാധാരണ 70 മില്ലിഗ്രാമിൽ താഴെ നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് വരുമ്പോഴാണ് അതിനെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടായി എന്ന് പറയുന്നത്.

ഇത് പല രീതിയിൽ ആരോഗ്യം ചിലപ്പോൾ ബുദ്ധിമുട്ടിൽ ആയിരിക്കാം. ചിലപ്പോൾ അതും ചികിത്സ ആവശ്യമായി വരുന്ന സാഹചര്യം ആയിരിക്കാം. അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് കൂടുതലായിരിക്കും. ഈ കൂടുതൽ ആയിട്ടുള്ള ഹൈപ്പോഗ്ലൈസീമിയ എന്ന് പറയുന്നത് ഒരു പ്രത്യേക ലെവല് നമുക്ക് നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നു പോയി നമുക്ക് തന്നെ അത് ചികിത്സിക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാവുകയും അതിൻറെ ചികിത്സയ്ക്കുവേണ്ടി മറ്റൊരാളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നതാണിത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.