പ്രസവ രക്ഷാ വ്യാജ ചികിത്സകൾ പ്രസവശേഷം ഒരിക്കലും വയർ വരുന്ന കെട്ടി വെക്കരുത്

ഇന്ന് നമ്മുടെ ചുറ്റുപാട് നടന്നുകൊണ്ടിരിക്കുന്ന പ്രസവരക്ഷ എന്ന പേരിൽ അൺ സയൻറിഫിക് ആയിട്ടുള്ള ഒരുപാട് മെത്തോട്കളാണ് നമ്മൾ ഇന്ന് കണ്ടുവരുന്നത്. അപ്പോൾ അതിനെ കുറിച്ചാണ് ഇന്ന് എടുത്തു പറയാനുള്ളത്. എന്താണെന്ന് വെച്ചാൽ പ്രസവശേഷം അമ്മ ഇരുട്ട് മുറിയിൽ കിടക്കണം, വയറു നല്ലതുപോലെ വലിഞ്ഞുമുറുകി കെട്ടണം, ഭക്ഷണം നാല് നേരം കഴിക്കണം, നെയ്യും മറ്റും കലർത്തിയ പദാർത്ഥങ്ങൾ ചേർത്ത ഭക്ഷണം കഴിക്കണം, ധാരാളം വെള്ളം കുടിക്കാൻ പാടില്ല എന്നിങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ പറഞ്ഞു വരുന്നുണ്ട്.

ഇജ്യൂക്കേറ്റഡ് ആയിട്ടുള്ള ആളുകൾ ആണെങ്കിൽ പോലും നമ്മുടെ അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയും ഈ ഒരു രീതിയിൽ തന്നെയാണ് നമ്മളെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചുള്ള ക്ലാസ്സുകളും കാര്യങ്ങളും ഇപ്പോൾ ആയുർവേദ വിഭാഗത്തിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ നമ്മൾ ഡീറ്റെയിൽ ആയിട്ട് പറയുകയാണെങ്കിൽ പണ്ട് കാലങ്ങളിൽ ഇരുട്ടുമുറിയിൽ കിടക്കുക എന്ന് പറഞ്ഞാൽ കൂട്ട് കുടുംബമായി താമസിക്കുന്ന ഒരു കാലഘട്ടമായിരുന്നു ഉണ്ടായിരുന്നത്.

അന്ന് അമ്മയ്ക്കും കുഞ്ഞിനും ഒരു പ്രത്യേക കെയറിങ് കിട്ടുക എന്ന രീതിയിലായിരുന്നു ഇരുട്ടുമുറി അതായത് കുറച്ച് ചെറിയ റൂമിലോട്ട് അവരെ മാറ്റുന്നത്. എന്നാൽ മാത്രമേ അവർക്ക് പ്രത്യേക ശ്രദ്ധ കിട്ടുകയുള്ളൂ. എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന രീതിയിൽ നിന്ന് അവരെ മാറ്റും. രണ്ടാമതായി പ്രസവശേഷം അമ്മയുടെ വയർ മുറുകെ കെട്ടണം എന്ന് പറയാറുണ്ട്. വയറ് നന്നായി കെട്ടുക എന്ന് പറയുന്നത് ഗർഭപാത്രം ചുരുങ്ങുക എന്നുള്ള ഒരു കാര്യത്തിന് വേണ്ടിയിട്ടാണ്. ഗർഭപാത്രം അമ്മ എത്ര കുഞ്ഞിന് പാല് കൊടുക്കുന്നുവോ അത്രത്തോളം എളുപ്പത്തിൽ ഗർഭപാത്രം ചുരുങ്ങി പോകും. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവൻ കാണുക.