സ്ഥാനാർഭുതം എങ്ങിനെ സ്വയം തിരിച്ചറിയാം ബ്രെസ്റ്റ് ക്യാൻസർ ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത്

ഇന്ന് സംസാരിക്കാൻ പോകുന്നത് ബ്രസ്റ്റ് ക്യാൻസർ എന്ന വിഷയത്തെക്കുറിച്ച് ആണ്. ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്ഥനാർ‍ഭുതം. ഇത് ലോകത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ആണ്. കേരളത്തിലെ കണക്ക് എടുത്തു നോക്കിയാലും കൂടുതലായി കണ്ടുവരുന്നത് ബ്രസ്റ്റ് കാൻസർ ആണ്. ഇത് കൂടുതൽ ആയിട്ട് വരുന്നത് സ്ത്രീകളിലാണ്. ഒന്നോ രണ്ടോ ശതമാനം പുരുഷന്മാരിലും ഇത് ബാധിക്കാറുണ്ട്. ബ്രസ്റ്റ് കാൻസർ എന്താണ് എങ്ങനെയാണ് അതിൻറെ ലക്ഷണങ്ങൾ എന്ന് ചോദിക്കുകയാണെങ്കിൽ സാധാരണയായി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

ഇതിൽ പ്രധാനമായിട്ടും ബ്രസ്റ്റ് സെൽഫ് എക്സാമിനേഷൻ ആണ്. അതായത് സ്വന്തമായി വീട്ടിൽ തന്നെ എല്ലാ മാസവും വിരലിന്റെ അറ്റം കൊണ്ട് തന്നെ സ്ഥനം പരിശോധിച്ചു നോക്കുക. എന്തെങ്കിലും മുഴയോ കുരുവോ തടിപ്പ് അങ്ങനെ എന്തെങ്കിലും തോന്നുകയാണെങ്കിൽ മുലക്കണ്ണിൽ നിന്ന് നീര് വരികയാണെങ്കിൽ അത് പോലെ വേദന, മുറി ഉണങ്ങാത്ത വ്രണങ്ങൾ, ഇതൊക്കെ ബ്രെസ്റ്റ് ക്യാൻസറിനെ ലക്ഷണങ്ങൾ ആവാം.

ഇങ്ങനെ ലക്ഷണങ്ങൾ തോന്നുമ്പോൾ അപ്പോൾ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. കൂടുതൽ ആയിട്ട് നോക്കുകയാണെങ്കിൽ ഈ ലക്ഷണങ്ങൾ ശരിക്കും മറ്റൊരു ഡിസീസസ്ലേക്ക് വരാം. അതായത് ക്യാൻസർ അല്ലാത്ത അസുഖങ്ങളുടെയും ലക്ഷണങ്ങളാണ്. എന്നാലും ഡോക്ടറെ കാണിച്ച് ബയോക്സി ചെയ്തിട്ടാണ് ഇത് കൺഫോം ചെയ്യുന്നത്. ഇത് കൂടാതെ ബ്രെസ്റ്റ് ക്യാൻസർ ആദ്യമേ തന്നെ കണ്ടുപിടിക്കാതെ ലേറ്റ് ആയി എന്നുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ വ്യാപിക്കും.

വ്യാപിക്കുന്നതിന് ലക്ഷണങ്ങൾ എന്ന് പറയുകയാണെങ്കിൽ തലച്ചോറിലേക്ക് ബാധിക്കാം. അല്ലെങ്കിൽ തലവേദന, ഛർദി അങ്ങനെയൊക്കെ ഉണ്ടാകാം. ലങ്സിൽ ആണ് ഉണ്ടാകുന്നത് എങ്കിൽ ശ്വാസംമുട്ടൽ ആയിട്ട് വരാം. എല്ലിൽ നടുവേദന ഫ്രാക്ചർ ഇതൊക്കെ കാണാവുന്നതാണ്. വയറ്റിൽ വീക്കം വരാൻ ഇതൊക്കെ ഈ രോഗം വ്യാപിക്കുന്നതിന്റെ ലക്ഷണമാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.