ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് വയറ്റിലെ ക്യാൻസർ പ്രധാന രോഗ ലക്ഷണങ്ങളും കാരണങ്ങളും

ഏറ്റവും കൂടുതൽ ഒപിയിൽ ഇരിക്കുന്ന സമയത്ത് വരുന്നത് ഒരു ആമാശയ സംബന്ധമായ അസുഖമാണ്. ആമാശയ ക്യാൻസർ, ഇതിൻറെ നമ്പർ കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്നത്തെ ടോപ്പിക്ക് ആമാശയ കാൻസനെ പറ്റി ആവാം എന്ന് വിചാരിച്ചു. ഇന്നത്തെ ടോപ്പിക്ക് ആമാശയ ക്യാൻസർ, അതിൻറെ കാരണങ്ങൾ, അതിൻറെ ലക്ഷണങ്ങൾ, അറിയേണ്ട ചികിത്സാ സമ്പ്രദായങ്ങൾ അതിനെ പറ്റിയാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്. കാരണങ്ങൾ നോക്കുകയാണെങ്കിൽ പല കാരണങ്ങൾ ആണ് ഉള്ളത്. ഒന്ന് നമ്മുടെ ഭക്ഷണത്തിലുള്ള മാറ്റങ്ങൾ.

കൂടാതെ നമ്മുടെ ഭക്ഷണത്തിൽ നൈട്രേറ്റ്ന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ, വൈറ്റമിൻ എ യും വൈറ്റമിൻ സി യുടെയും കുറവ്, തെറ്റായ ഭക്ഷണ സമ്പ്രദായങ്ങൾ, ഉദാഹരണത്തിന് ഭക്ഷണം പ്രിസർവ് ചെയ്യുവാൻ വേണ്ടി ഉപ്പു ഇട്ട് വെക്കുന്ന ഭക്ഷണങ്ങൾ. അതായത് ഉണക്കമീൻ, വളരെ മോശപ്പെട്ട ക്വാളിറ്റി ഉള്ള കുടിവെള്ളം, പുക ശ്വസിച്ച് ജോലി ചെയ്യുന്ന ആളുകൾ, റബർ വർക്കുകൾ ചെയ്യുന്നവർ, കൂടാതെ പുകവലി സ്ഥിരം ആക്കുന്ന ആളുകൾ, ആൽക്കഹോൾ കഴിക്കുന്ന ആളുകൾ, സ്പിരിറ്റ് കഴിക്കുന്ന ആളുകൾ ഇവരിലൊക്കെ ഇത്‌ വളരെ കൂടുതലാണ്.

പുകവലി ഏത് രീതിയിലാണെങ്കിലും അത് ചവച്ചിറക്കുക, അത്തരം ആളുകളിൽ ആണെങ്കിലും ഇത് വളരെ കൂടുതൽ കണ്ടുവരുന്നുണ്ട്. ചില ജനറ്റിക് അവസ്ഥകൾ ഉണ്ടാകാം. ടൈപ്പ് എ, ബ്ലഡ് ഗ്രൂപ്പ് എ, പോസിറ്റീവ് എ നെകറ്റീവ് ഗ്രൂപ്പുകാർ ഇത്തരത്തിലുള്ള ക്യാൻസർ പ്രവണത കാണുന്നുണ്ട്. എല്ലാവർക്കും ഉണ്ടാകണം എന്നില്ല. പക്ഷെ ഇപ്പോൾ പല പഠനങ്ങളിലും അത് പറയുന്നുണ്ട്. കൂടാതെ ബ്ലഡ് കുറവുള്ള അവസ്ഥ ഇതിലൊക്കെ ഉണ്ടാകുവാൻ കാരണം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.