വിഷാദരോഗം എന്നാൽ എന്താണ് വിഷാദരോഗവും സാധാരണ സങ്കടവും എങ്ങനെ തിരിച്ചറിയാം

ജീവിതത്തിൽ എല്ലാവർക്കും പ്രതിസന്ധികൾ ഉണ്ടാകും. എന്നാൽ ഈ പ്രതിസന്ധികൾ വരുമ്പോൾ വരുന്നത് സങ്കടമാണോ അതോ ഡിപ്രഷനാണോ എന്ന് പറഞ്ഞാൽ അതായത് നമ്മുടെ മാർക്ക് കുറയുകയാണ് അല്ലെങ്കിൽ നമ്മുടെ ജോലിയിൽ പ്രശ്നങ്ങൾ വരികയാണ് അല്ലെങ്കിൽ ഫിനാൻഷ്യൽ പ്രശ്നങ്ങൾ വരികയാണ്, മറ്റ് പ്രശ്നങ്ങൾ വരികയാണ് എങ്കിൽ വരുന്നതാണോ ഡിപ്രഷൻ? എങ്ങനെയാണ് ഡിപ്രഷൻ വരുന്നത്? സാധാരണ ആയിട്ടുള്ള സങ്കടത്തിൽ നിന്ന് നമുക്ക് തിരിച്ചറിയാൻ പറ്റുന്നത് എങ്ങിനെയാണ് എന്നതാണ് ഈ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. എങ്ങനെ നമുക്ക് ഡിപ്രഷന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം? സാധാരണ ഒരു സങ്കടത്തിൽ നിന്ന് എത്ര വ്യത്യാസമുണ്ട് ഡിപ്രഷൻ എന്ന് നമുക്ക് നോക്കാം. എന്തൊക്കെയാണ് ഡിപ്രഷന്റെ ലക്ഷണങ്ങൾ.

ഒന്നാമതായി പറയുകയാണെങ്കിൽ സ്ഥായിയായി കണ്ടുവരുന്ന വിഷാദ ഭാവം. ഈ വിഷാദം അല്ലെങ്കിൽ ഈ സങ്കടം ഒരു പ്രത്യേക സിറ്റുവേഷൻ അല്ലെങ്കിൽ പ്രത്യേക സന്ദർഭം ആയിട്ട് ഒരു ബന്ധം ഉണ്ടായിരിക്കുകയില്ല. എപ്പോഴും വിഷമിച്ചിരിക്കുകയാണ്. രണ്ടാമതായി പറയുകയാണെങ്കിൽ ഒന്ന് മുൻപ് എൻജോയ് ചെയ്തിരുന്ന കാര്യങ്ങളൊന്നും പിന്നീട് എൻജോയ് ചെയ്യാൻ പറ്റാത്ത അവസ്ഥ. അതായത് ടിവി കാണുമ്പോൾ, പാട്ട് കാണുമ്പോൾ കിട്ടുന്ന സന്തോഷം നമുക്ക് പിന്നീട് കിട്ടുന്നില്ല. കൂട്ടുകാരുമായി ഇടപഴകാൻ തോന്നുന്നില്ല. അങ്ങനെ എല്ലാത്തിനോടും ഒരു താല്പര്യക്കുറവ്. മൂന്നാമത്തെ ലക്ഷണം അകാരണമായ ക്ഷീണം.

ഫുൾടൈം കട്ടിലിൽ തന്നെ കിടക്കുക. എപ്പോഴും കിടക്കണം. ക്ഷീണത്തിന് പ്രത്യേകിച്ച് കാരണമൊന്നും നമുക്ക് കണ്ടുപിടിക്കാൻ പറ്റുകയില്ല. നാലാമത്തെ ലക്ഷണം ഉറക്കമില്ലായ്മ ആണ്. സാധാരണ എണീക്കുന്നതിൽ നിന്നും എപ്പോഴും രണ്ടു മണിക്കൂർ നേരത്തെ എഴുന്നേൽക്കുക. അതായത് ആറ് മണിക്ക് എഴുന്നേൽക്കുന്ന ഒരാൾ നാലുമണിക്ക് എഴുന്നേൽക്കുക. രോഗം കൂടുമ്പോൾ ഈ ഉറക്കം ഇല്ലാതെ വരിക. അഞ്ചാമത്തെ ലക്ഷണം വിശപ്പില്ലായ്മ ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.