ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ പിസിഒഡി രോഗത്തിൻറെ ഇന്ജെക്ഷനെ ഒരിക്കലും അവഗണിക്കരുത്

പിസിഓഡി എന്ന് പറയുന്നതിനെ നാം എല്ലാവരും ചിന്തിക്കുന്നത് പിസിഓടി ഉണ്ടാകുന്നത് സാധാരണയായി ഓവറിസിന് അല്ലെങ്കിൽ അണ്ഡാശയങ്ങളിൽ മാത്രം ബാധിക്കുന്ന ഒരു അസുഖമാണ് എന്നാണ്. അല്ലെങ്കിൽ വന്ധ്യത മാത്രം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളെയും ബാധിക്കും. അതുപോലെ തന്നെ ക്യാൻസർ അതായത് ഗർഭാശയ ക്യാൻസർ ഉണ്ടാക്കാനുള്ള ഒരു അസുഖം ആയിട്ട് നമ്മൾ ഇത് കാണേണ്ടിയിരിക്കുന്നു. മെറ്റബോളിക് സിൻഡ്രോം അഥവാ വളരെയധികം പ്രഷർ, ഷുഗർ, ഹാർട്ടറ്റാക്ക് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കുവാനും ഇത് മൂലമുള്ള അസുഖങ്ങൾ കൊണ്ട് സാധിക്കുന്നതാണ്. മുൻകാലങ്ങളിൽ പിസിഒഡി ഉണ്ടായിരുന്നത് സാധാരണ ആളുകളിൽ ഒരു പത്ത് അതായത് 100 പേര് എടുത്താൽ പത്തുപേർക്ക് മാത്രമാണ് പിസിഒഡിയുടെ പ്രശ്നം കണ്ടിരുന്നത്.

3 മുതൽ 10 ശതമാനം മാത്രമായിരുന്നു അതിൻറെ റേഷ്യോ എന്ന് പറയുന്നത്. എന്നാൽ ഇപ്പോൾ നൂറിൽ 22 പേർക്ക് പിസിഒഡിയുടെ പ്രശ്നം കാണുന്നുണ്ട്. ഇന്ന് നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം പിസിഒഡി എന്ന അസുഗം ഉള്ളവരിൽ ഏകദേശം 30 ശതമാനം പേർ മാത്രമാണ് ടയഗ്നോസിസ്‌ ചെയ്യുന്നത് എന്നുള്ളതാണ്. 70 ശതമാനം പേരും ഡയഗ്നോസിസ് ചെയ്യപ്പെടാതെ തന്നെ അവരുടെ അസുഖവുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ഇനി എന്ത് ലക്ഷണങ്ങളാണ് നമുക്ക് പിസിഒഡി ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. മെയിൻ ആയിട്ട് മാസമുറയിൽ വ്യത്യാസം ഉണ്ടാവുക എന്നുള്ളതാണ്.

അതായത് ചിലപ്പോൾ 40 ദിവസത്തിൽ ഒരിക്കലെങ്കിലും മൂന്നുമാസം അല്ലെങ്കിൽ നാലു മാസത്തിലൊരിക്കൽ മാസമുറ ആകുന്നു. ചിലർക്ക് ഗുളിക കഴിച്ചാൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഉണ്ടാവും. മറ്റ് ചിലപ്പോൾ 15 ദിവസത്തിലൊരിക്കൽ ബ്ലീഡിങ് ആകുന്നവർ ഉണ്ട്. പിരീഡ്സ് വരുമ്പോൾ തന്നെ ബ്ലീഡിങ് കൂടുതലായി അതായത് അമിതമായി 15 ദിവസം വരെ ബ്ലീഡിങ് നിൽക്കുന്നവർ ഉണ്ടാക്കാം. അല്ല എന്നുണ്ടെങ്കിൽ വളരെ ചെറിയ ബ്ലീഡിങ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.