നിങ്ങൾക്ക് വൃക്കരോഗം ഉണ്ടോ ഇല്ലയോ എന്ന് നേരത്തെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ഇന്ന് ഇന്ത്യയിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന രോഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് വൃക്കരോഗം അല്ലെങ്കിൽ കിഡ്നി ഡിസീസ്. എല്ലാ വർഷവും മാർച്ച് മാസത്തെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് നമ്മൾ വൃക്ക ദിനമായി ആചരിക്കുന്നത്. അതീവ ഗൗരവമായ രീതിയിൽ തന്നെയാണ് ഇന്ത്യയിൽ വൃക്ക രോഗം വർധിച്ചുവരുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ പ്രതിവർഷം വൃക്ക രോഗബാധിതരായി മാറുന്നുണ്ട്. ഇത്രയും ഗൗരവകരമായ ഈ സാഹചര്യത്തിൽ കൂടിയാണ് ഈ വർഷത്തെ വൃക്കദിനം കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ വൃക്കയുടെ ആരോഗ്യത്തെക്കുറിച്ച് അതും സംബന്ധമായ അസുഖങ്ങളെ കുറിച്ച് അതിന്റെ ചികിത്സാ രീതികളെക്കുറിച്ചും ഉത്തരം അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് ചോദ്യങ്ങൾ നമുക്ക് എല്ലാവർക്കും ഉണ്ടായിരിക്കും.

അത്തരം സംശയങ്ങൾ പങ്കുവയ്ക്കുവാനും അവക്കുള്ള ഉത്തരം നൽകുവാനും ആണ് നമ്മൾ ഇന്നത്തെ വീഡിയോ ചെയ്യുന്നത്. എന്താണ് വൃക്കരോഗം? കിഡ്നി രോഗം എന്ന് പറഞ്ഞാൽ രണ്ടു തരത്തിലാണ് ഉള്ളത്. ഒന്ന് അക്യൂട്ട് കിഡ്നി ഇഞ്ചുറി അഥവാ കിഡ്നിക്ക് പെട്ടെന്ന് വരുന്ന സ്തംഭനാവസ്ഥ. രണ്ടാമതായി ക്രോണിക് ഡിസീസ് അഥവാ സ്ഥായിയായ കിഡ്നിക്ക് വരുന്ന രോഗം. അക്യൂട്ട് കിഡ്നി ഇഞ്ചുറി വരുന്നതിന് പ്രധാനമായിട്ടുള്ള കാരണങ്ങൾ പലതരത്തിലുള്ള അനുപാതങ്ങൾ നമ്മൾ സമൂഹത്തിൽ കാണുന്നതും പല തരത്തിലുള്ള ഇൻഫെക്ഷനുകൾ എലിപ്പനി, ഡെങ്കിപ്പനി, മലേറിയ അല്ലെങ്കിൽ നമ്മൾ ആശുപത്രികളിൽ കണ്ടുവരുന്ന ഐസിയുവിൽ കിടക്കുന്ന രോഗികളിൽ അവർക്കുണ്ടാകുന്ന അനുബന്ധങ്ങളും നിമോണിയ ഇതിൻറെ ഭാഗമായി പെട്ടെന്ന് വരുന്ന കിഡ്നിയുടെ സ്തംഭനാവസ്ഥ അതിനെയാണ് ആക്യൂട്ട് ഇഞ്ചുറി എന്ന് പറയുന്നത്.

അതിൽ നമ്മൾ അടിസ്ഥാനപരമായ ഉള്ള കാരണങ്ങൾ നമ്മൾ ചികിത്സിക്കുകയും ചെയ്താൽ മാത്രമേ അത് പെട്ടെന്ന് കുറഞ്ഞവരുകയുള്ളു. ചിലപ്പോൾ സപ്പോർട്ട്നു വേണ്ടി സ്തംഭനാവസ്ഥ വല്ലാതെ ഗൗരവത്തിൽ പോവുകയാണെങ്കിൽ നമുക്ക് ചിലപ്പോൾ ഡയാലിസിസ് സപ്പോർട്ട് അതിനു കൊടുക്കേണ്ടി വന്നേക്കാം. ഇത് കൂടാതെ സാധാരണ കാണുന്ന വയറ്റിന്ന് പോക്കും ഛർദ്ദിയും ജലാംശം കുറഞ്ഞ പോകുമ്പോഴും സ്തംഭനാവസ്ഥ വരാം. ഇതൊക്കെയാണ് കിഡ്നിക്ക് പെട്ടെന്ന് വരുന്ന സ്തംഭനാവസ്ഥ യുടെ കാരണം. പെട്ടെന്ന് വരുന്ന സ്തംബന അവസ്ഥയിൽ നമ്മൾ കമ്പ്ലീറ്റ് ആയി റിക്കവർ ഉദേശിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.