ഇതു പൂർണ്ണമായി മാറ്റിയെടുക്കാം ഇങ്ങനെ ചെയ്താൽ മാത്രം മതി നിങ്ങളുടെ അറിവിലേക്ക്

പല സ്ത്രീകളും അല്ലെങ്കിൽ പെൺകുട്ടികളും ചോദിക്കാറുണ്ട് പിസിഒഡി മാറുമോ എന്നുള്ളത്. സാധാരണ അവർ കുറച്ചുനാൾ മരുന്ന് കഴിക്കും. അപ്പോൾ അത് കൃത്യമായി വരും. പിന്നെയും അത് പഴയ അവസ്ഥയിലേക്ക് തന്നെ പോകും. പിന്നെയും ക്രമം തെറ്റി അപ്പോൾ ഇത്തരം അവസ്ഥയിലൂടെ എല്ലാം പല സ്ത്രീകളും കടന്നുപോകാറുണ്ട്. സാധാരണ 40 വയസ്സിനു ഇടയിലുള്ള പെൺകുട്ടികളിലാണ് ഇതിൻറെ അവസ്ഥ കാണാറുള്ളത്. അണ്ഡാശയ കുമിളകൾ എന്നാണ് ഇതിനെ നമ്മൾ സാധാരണ പറയുന്നത്. സാധാരണ ഇതൊരു മെറ്റബോളിക് ഡിസോഡർ ആണ്. നമ്മുടെ ജീവിത ശൈലി രോഗവുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണ്.

ഇന്ന് നല്ലൊരു ശതമാനം പെൺകുട്ടികളും ഈയൊരു രോഗത്തിലൂടെ കടന്നുപോകുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. മെൻസസ് ആയി ആദ്യത്തെ മാസങ്ങളിൽ തന്നെ ചിലപ്പോൾ കുറച്ച് നാളുകൾ കൃത്യമായി മാസമുറ വരും. പിന്നീട് മാസമുറ ആവാത്ത അവസ്ഥ വരും. അപ്പോൾ മരുന്നുകളും ചികിത്സയും ചെയ്തിട്ടും വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്നതായി കാണാറുണ്ട്. അപ്പോൾ പിഎസ്സിയുടെ മരുന്നുകൾ കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അതാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുവാൻ പോകുന്നത്.

പിസിഓഡി സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ ക്രമം തെറ്റിയുള്ള ആര്ത്തവം അല്ലെങ്കിൽ ലേറ്റ് ആയിട്ടുള്ള മെൻസസ്, മെൻസസ് ആയി കഴിഞ്ഞാൽ പിന്നെ ആവാത്ത അവസ്ഥ അല്ലെങ്കിൽ ശരീരം വണ്ണം വെക്കുന്ന അവസ്ഥ അല്ലെങ്കിൽ കഴുത്തിനു പുറകിൽ ഒക്കെ കറുത്ത കട്ടിയുള്ള പാടുകൾ കഴുത്തിലും കക്ഷത്തിലും കറുത്ത പാടുകൾ ഉണ്ടാവുക അല്ലെങ്കിൽ അതുപോലെ തന്നെ നമ്മുടെ വൈകി വരുന്ന അവസ്ഥ.

അതുപോലെ തന്നെ മാനസികസമ്മർദം ടെൻഷൻ എല്ലാം ഈ രോഗവുമായി ബന്ധപ്പെട്ടുള്ളതാണ്. പല ആളുകളിലും ഇത് കണ്ടു വരുന്നുണ്ട്. പല ആളുകളും ടെൻഷൻ വരുന്നത് മാസമുറ ക്രമം തെറ്റുമ്പോൾ പിന്നീട് വന്ധ്യതയിലേക്ക് വരാം. ഗർഭധാരണത്തിന് തടസം വരുമ്പോൾ ഒക്കെയാണ് ആളുകളിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.