നിങ്ങൾ ഏത്‌ ഭക്ഷണമാണ് കൂടുതൽ കഴിക്കുന്നത് ഏതൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത്

ഇന്ന് നമ്മുടെ ജീവിത രീതി നല്ല രീതിയിൽ നടത്തുവാൻ ആവശ്യമായിയിട്ടുള്ള അല്ലെങ്കിൽ സഹായിക്കുന്ന ഭക്ഷണരീതികളെ കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും ആണ് സംസാരിക്കാൻ പോകുന്നത്. അതിൽ വെളിച്ചെണ്ണ ഹാനികരമാണോ? ഒലിവ് ഓയിലിനു പ്രത്യേകിച്ച് ഗുണമുണ്ടോ? സൺഫ്ലവർ ഓയിൽ ഗുണമുണ്ടോ? മുട്ട കഴിക്കാൻ പറ്റുമോ? പാല് കഴിക്കാൻ പറ്റുമോ ഇങ്ങനെയുള്ള ഒരുപാട് സംശയങ്ങൾ ഒരുപാട് ആളുകൾക്ക് ഉണ്ട്. ഈ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഭക്ഷണരീതികൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒന്ന് നമ്മൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.

ഒരു സമയം വെച്ച് കഴിഞ്ഞാൽ ആ സമയത്ത് തന്നെ ഭക്ഷണം കഴിക്കുക. രാവിലെ ഒരു സമയത്ത് ഭക്ഷണം കഴിക്കുക. വൈകുന്നേരം സ്നാക്സ് കഴിക്കുന്ന സമയം ഉണ്ടെങ്കിൽ അത് ഒരേ സമയത്ത് കഴിക്കുക. അഞ്ചുമണിക്ക് കഴിക്കുക. രാത്രി ഉള്ള ഭക്ഷണം കുറച്ചുകൂടി നേരത്തെ ഒരു എട്ടുമണിക്ക് കഴിക്കുക. ചില പഠനങ്ങൾ പറയുന്നത് 7 മണിക്ക് മുമ്പ് ലാസ്റ്റ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്നാണ്. 7 മണിക്ക് ശേഷം കഴിക്കുന്നതിനേക്കാളും അതാണ് നല്ലത്. എന്നാൽ നമ്മുടെ ഒരു രീതി അനുസരിച്ച് വൈകുന്നേരത്തെ ചായ കഴിച്ച ആളാണെങ്കിൽ ഏഴുമണിക്ക് കഴിക്കാൻ പ്രയാസമായിരിക്കും.

എട്ടുമണിവരെ കുഴപ്പമില്ല. അപ്പോൾ ഈ ടൈം ആണ് നിങ്ങൾക്ക് കഴിക്കേണ്ടത്. രണ്ടാമത് പറയാനുള്ള സംഗതി നമ്മൾ എത്ര വയസ്സ് എന്നാലും നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് വയറ് നിറഞ്ഞു എന്ന് തോന്നുന്നു സിഗ്നൽ ഉണ്ടല്ലോ അപ്പോൾ ആ ഒരു സംഗതി നമുക്ക് വയറുനിറയെ കഴിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ തലച്ചോറ്നു മനസ്സിലാവുകയില്ല. മനസ്സിലാക്കുവാൻ 20 മിനിറ്റോളം സമയം എടുക്കും. അപ്പോൾ എന്ത് സംഭവിക്കും എന്ന് വെച്ചാൽ വിശക്കുന്ന ഒരാൾ ആ 20 മിനിട്ടും ചിലപ്പോൾ ഭക്ഷണം പിന്നെയും കഴിക്കും. അപ്പോൾ അത് വയറു നിറഞ്ഞു എന്ന് മനസ്സിൽ ആകുമ്പോഴേക്കും വയറു വല്ലാതെ നിറഞ്ഞ് ഉണ്ടാകും.

അപ്പോൾ പിന്നെ ആകെ പാമ്പിനെപ്പോലെ നടക്കേണ്ടി വരും. അപ്പോൾ നമുക്ക് വിശപ്പ് ആവശ്യമുള്ള ഭക്ഷണം എത്രയാണ് എന്നതിനെക്കുറിച്ച് ഒരു കണക്ക് ഉണ്ടെങ്കിൽ ആ കണക്കിന് അനുസരിച്ച് ഭക്ഷണം കഴിച്ച് വെയിറ്റ് ചെയ്യുക. ആവശ്യമെങ്കിൽ പിന്നെയും കഴിക്കാലോ. അപ്പോൾ അങ്ങനെ ഒന്ന് നിയന്ത്രിക്കാൻ കഴിയുകയാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കുന്ന ടെൻന്റെൻസി നമുക്ക് കുറയ്ക്കാൻ പറ്റും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.