മൂത്രക്കല്ല് വരാതിരിക്കുവാൻ ഉള്ള ഒറ്റമൂലി കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

അയൽവാസിയുടെ ഒരു ഫോൺ കോൾ വന്നു. ഉറക്കത്തിലായിരുന്നു. അവിടെ എന്തോ അപകടം ഉണ്ട് എന്ന് മനസ്സിലായി വളരെ ഞെട്ടലോടെ കൂടി ആ ഫോൺ എടുത്തു. അടുത്തുള്ള ഒരു പയ്യനാണ്. അയൽവാസി പയ്യനാണ്. അവൻറെ ജേഷ്ഠനെ പ്രായമുള്ള ഒരാൾ ആണ്. എൻറെ സുഹൃത്തും ആണ്. അപ്പോൾ അവൻ പറഞ്ഞു ഇക്കാ നന്നായിട്ട് വേദനിച്ച് പുളയുകയാണ്. ചെറിഞ് നിൽക്കുന്നുണ്ട്. സർദിക്കുവാൻ വരുന്നുണ്ട്. നന്നായിട്ട് എന്തോ പറ്റിയിട്ടുണ്ട്. രാത്രി പൊറോട്ട കഴിച്ചിരുന്നു. അതുകൊണ്ടാണോ എന്ന് അറിയുകയില്ല. ഒന്ന് ഉടനെ വരുമോ എന്ന് ചോദിച്ചു. സാധാരണയായി ഈ സമയത്ത് വേനൽക്കാലത്ത് ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ മൂത്രക്കല്ല് എന്ന് തന്നെയാണ് മനസ്സിൽ വരാറുള്ളത്. അത് പോലെ തന്നെ ചെന്ന് നോക്കിയപ്പോൾ മൂത്രക്കല്ല് തന്നെ ആയിരുന്നു.

കടുത്ത വേദനയിൽ കിടന്നു പുളയായിരുന്നു. ഈ വേദന മാറിയതിനു ശേഷം അവൻ എന്നോട് പറഞ്ഞത് ശരിക്കും മരണത്തെ മുന്നിൽ കണ്ട വേദനയായിരുന്നു എന്ന്. ഇപ്രകാരം നമ്മുടെ സഹോദരന്മാർ ഒരുപാട് ആളുകൾ ഈ വേദനയുമായി കഷ്ടപ്പെടുന്നുണ്ട്. ഇത്‌ കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. അവർക്കുവേണ്ടിയാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. നമ്മുടെ വൃക്ക, മൂത്രസഞ്ചി ഇവയെ രണ്ടിനെയും കണക്ട് ചെയ്യുന്ന മൂത്ര വാഹിനി കുഴൽ ഇവിടെ എല്ലാം കാൽസ്യ ത്തിൻറെയും ഓക്സലേറ്റ് ഫോസ്ഫറസ് എൻറെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി കൊണ്ട് കല്ല് രൂപപ്പെടുന്നതാണ് മൂത്രക്കല്ല് അല്ലെങ്കിൽ കിഡ്നി കല്ല് എന്ന് നമ്മൾ പൊതുവേ പറയുന്നത്. സാധാരണയായി ഈ മൂത്രക്കല്ല് എന്നുള്ളത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്.

അതിനാൽ മൂത്രക്കല്ല് ഉണ്ടാക്കുന്ന വേദനയ്ക്ക് പുറമേ കിഡ്നി രോഗങ്ങൾക്കും കാരണമാകും എന്നുള്ളതിനാൽ സാധ്യത ഉള്ളവരും പാരമ്പര്യമായി ഇത് ഉള്ളവരും ഇത് വരാതിരിക്കുന്നതിനും വന്നവർ അത് നിയന്ത്രിക്കുന്നതിനും ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് അത്തരത്തിൽ കിഡ്നി കല്ല് വീട്ടിലിരുന്ന് മാറ്റുന്നതിനും കിഡ്നി കല്ല് നിയന്ത്രിക്കുന്നതിനും ആവശ്യമായ ഒറ്റമൂലികളും ഭക്ഷണ, ജീവിത ശൈലി രോഗങ്ങളും എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് ചർച്ച ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.