എന്താണ് ഹെർണിയ ഹെർണിയയുടെ കാരണങ്ങളും ചികിത്സയും

നമ്മൾ ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം ഹെർണിയയെക്കുറിച്ചുള്ളതാണ്. അഥവാ കുടലിറക്കം എന്ന് മലയാളത്തിൽ പറയും. ഇത് ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഹെർണിയയെ കുറിച്ച് പറയുന്നതിന് മുൻപ് എന്തുകൊണ്ടാണ് ഹെർണിയ വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. നമ്മുടെ വയറിൻറെ മുകൾഭാഗത്തുള്ളത് പ്രധാനമായും മൂന്ന് ഭാഗങ്ങൾ ചേർന്നിട്ടാണ്. ഏറ്റവും പുറത്തായിട്ട് തൊലി ഉണ്ട്. അതിനു താഴെയായി മസിലുകൾ ഉണ്ട്. അതിനു താഴെ പെരിട്ടോണിയം എന്ന് പറയും. ചെറിയ ഒരു വയറിൻറെ ഭാഗത്തുള്ള ഒരു ആവരണമാണ്.

അതിൻറെ ഉള്ളിലാണ് ആന്തരിക അവയവങ്ങൾ ഉള്ളത്. അതായത് ആമാശയവും കുടലും കരളും എല്ലാം സ്ഥിതിചെയ്യുന്നത് അവിടെയാണ്. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് മൂന്ന് ലെയറിൽ ഏറ്റവും കട്ടിയുള്ള ഭാഗമായതിൻറെ ഒരു ഭാഗത്തിൽ ഒരു ദ്വാരം ഉണ്ടാകും. അതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. അങ്ങനെ വരുമ്പോൾ ഉള്ളിലുള്ള ആന്തരിക അവയവങ്ങൾ എല്ലാം ഈ ദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി വരുന്നു. അങ്ങനെ വരുമ്പോൾ ആ ഭാഗത്ത് വേദനയും മുഴയും വരുന്നു. ഇതാണ് ഹെർണിയ എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഹെർണിയ വരുന്നത് എന്ന് ചോദിച്ചാൽ പ്രധാനമായും രണ്ടു തരത്തിലുള്ള ഹെർണിയ ആണ് ഉള്ളത്.

ഒന്ന് നമ്മുടെ മനുഷ്യ ശരീരത്തിൽ വയറിൻറെ ഉൾഭാഗത്ത് തന്നെ ജന്മനാതന്നെ ബലം കുറഞ്ഞ ചില ഭാഗങ്ങൾ ഉണ്ട്. ഒന്നാണ് പൊക്കിൾ പൊക്കിൾകൊടി ജോയിൻ ചെയ്യുന്ന ഭാഗത്തുള്ള മസിൽ. ജന്മനാ കട്ടി കുറവുള്ളവ ആയിരിക്കും. അതുപോലെതന്നെ എടുപ്പുകളിലുള്ള ഹെർണിയ. അതുപോലെതന്ന ഫൈബർ ഹെർണിയ. അങ്ങനെ ചെറിയ സാധാരണ കാണാത്ത ഹെർണിയകളുണ്ട്. ഇതെല്ലാം ജന്മനാ ഉള്ള ഒരു ബലക്കുറവിന്റെ ഭാഗമായി വരുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.