കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളും ഏതൊക്കെ എൽ സി എച്ച് എഫ്

എൽ സി എച്ച് എഫ് നെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. ഭക്ഷണത്തിലൂടെ അത് മാറ്റിയെടുക്കാൻ പറ്റുമെന്ന് മനസ്സിലാക്കിയിരിക്കുന്നു. അത് ജീവിതത്തിൽ പകർത്തിയ പ്രമേഹരോഗിയാണ് ഞാൻ എന്ന് തന്നെ വേണം പറയാൻ. മരുന്നുകളൊന്നും ഇപ്പോൾ ഞാൻ കഴിക്കുന്നില്ല. ഷുഗർ എല്ലാം നോർമൽ ആണ്. ഈ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്? എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കേണം? ഇതുരണ്ടും ആണ് പ്രധാനമായും ആളുകൾക്ക് അറിയേണ്ടത്. അസുഖത്തെക്കുറിച്ച് പറയുകയാണ് എന്നുണ്ടെങ്കിൽ ഒരുപാടുണ്ട് അറിയുവാൻ പലർക്കും അത് അത്രയൊന്നും ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.

ഡയറക്ട് ആയിട്ടുള്ള ഉത്തരമാണ് അറിയേണ്ടത്. ഞാൻ എന്താണ് കഴിക്കേണ്ടത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. അതുപോലെ എന്താണ് ഒഴിവാക്കേണ്ടത് എന്നൊക്കെയാണ്‌ അറിയേണ്ടത്. അതിനെക്കുറിച്ച് മാത്രമാണ് അപ്പോൾ ഇവിടെ പറയാൻ പോകുന്നത്. പ്രധാനമായിട്ടും നമ്മൾ ഒഴിവാക്കേണ്ടത് ധാന്യങ്ങളും കിഴങ്ങ് വർഗങ്ങളും പഞ്ചസാരയും പഴങ്ങളുമാണ്. ഈ സാധനങ്ങൾ ഭക്ഷണത്തിന് ഒഴിവാക്കേണ്ടതാണ്. അതായത് കൂടുതൽ കാർബോഹൈഡ്രേറ്റ് അതായത് അന്നജം ഉള്ളവ, ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ അതായത് നമ്മൾ കഴിക്കുന്ന അരി, ഗോതമ്പ്, അതുപോലെതന്നെ ചോളം, റാഗി തുടങ്ങിയിട്ടുള്ള എല്ലാവിധ ഭക്ഷണങ്ങളും ഒഴിവാക്കണം. രണ്ടാമതായി മധുരമുള്ള എല്ലാ പഴങ്ങളും നമ്മൾ ഒഴിവാക്കണം. ചക്ക, മാങ്ങ തുടങ്ങിയ മധുരമുള്ള എല്ലാം നമ്മൾ ഒഴിവാക്കണം.

മധുരമുള്ള പഴങ്ങൾ പച്ചക്ക് നമ്മൾ കഴിക്കാൻ പാടുകയില്ല. ഏത്‌ പഴം ആണെങ്കിലും പച്ചയ്ക്ക് കഴിക്കാൻ പാടുള്ളതല്ല. മൂന്നാമതായി കിഴങ്ങുവർഗ്ഗങ്ങൾ ബീറ്റ്റൂട്ട് തുടങ്ങിയ എല്ലാ കിഴങ്ങുവർഗ്ഗങ്ങളും നമ്മൾ കഴിക്കാൻ പാടില്ലാത്തതാണ്. ഒരുപാട് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ സംശയമില്ലാത്ത ഒന്നാണ് പഞ്ചസാര. പഞ്ചസാരയും അതുപോലെതന്നെ ഈ വസ്തുക്കൾ ഉപയോഗിച്ചിട്ട് ഉണ്ടാക്കിയ എല്ലാ പദാർത്ഥങ്ങളും ഒഴിവാക്കണം. പ്രധാനമായിട്ടും നമ്മൾ കഴിക്കുന്ന ചോറ് ചപ്പാത്തി ഇതൊക്കെ നമ്മൾ ഒഴിവാക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.