ഈ ലക്ഷണങ്ങൾ വന്നാൽ നിങ്ങളുടെ ഗർഭാശയത്തിൽ മുഴ ഉണ്ടായേക്കാം ശ്രദ്ധിക്കുക

ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഗർഭാശയമുഴകൾ അഥവാ ഫൈബ്രോയ്ഡ് യൂട്രസ് എന്ന ഒരു ടോപിക്കിനെ കുറിച്ചാണ്. എന്താണ് ഈ ഫൈബ്രോയിഡ് യൂട്രസ് അല്ലെങ്കിൽ ഗർഭാശയമുഴകൾ എന്ന് പറഞ്ഞാൽ? ഗർഭാശയ ഭിത്തികളിൽ നിന്ന് വളരുന്ന തടിപ്പുകളാണ് നമ്മൾ ഗർഭാശയമുഴകൾ എന്ന് പറയുന്നത്. സാധാരണയായി ഇത് കണ്ടുവരുന്നത് ഒരു 30 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ്. ഗർഭാശയമുഴകൾ വരാനുള്ള കാരണം എന്ന് പറയുന്നത് വ്യക്തമായിട്ടുള്ള കാരണം ഇല്ല. കൂടുതൽ ആയിട്ടും ഈസ്ട്രജൻ ഹോർമോണിൻറെ പ്രവർത്തനം കൂടുതലുള്ള സ്ത്രീകളിലാണ് ഇത് വരുന്നത്.

അത് വളരെ നേരത്തെ പിരീഡ്സ് തുടങ്ങുന്ന സ്ത്രീകൾ ഉണ്ട്. അതുപോലെ വളരെ താമസിച്ചു വരുന്നവർ ഉണ്ട്, അതുപോലെ തീരെ ഗർഭധാരണം നടക്കാത്ത സ്ത്രീകൾ, അവർക്കൊക്കെ ഇഷ്ട്രോജെൻ ഹോർമോൺ പ്രവർത്തനം വളരെ കൂടുതലായിരിക്കും. അങ്ങനെയുള്ളവരിലാണ് ഈ ഗർഭാശയ മുഴ വരുന്നത്. ഇങ്ങനെയൊന്നും അല്ലാതെയും നമ്മൾ ചിലരിൽ കാണാറുണ്ട്. സാധാരണയായി കാണുന്നത് ഇവരിലാണ്. ഗർഭാശയമുഴകൾ കൊണ്ടു ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

സാധാരണയായി കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് പറഞ്ഞാൽ അമിതമായ രക്തസ്രാവം, അതുപോലെതന്നെ അടിവയർ വേദന, വലിയ ബുദ്ധിമുട്ട് ഉള്ളവർക്ക് അതിൻറെ തായ് പ്രഷർ എന്ന് പറയും. അതായത് മൂത്രതടസ്സം വരിക, അല്ലെങ്കിൽ ബാക്ക് പെയിൻ ഇങ്ങനത്തെ ബുദ്ധിമുട്ടുകളാണ് കൂടുതൽ ആയിട്ട് ഫൈബ്രോയ്ഡ് കൊണ്ട് കണ്ടുവരുന്നത്. ഫൈബ്രോയ്ഡ് വളരെ ചെറിയ ഒരു വിഭാഗം ആളുകളിൽ പ്രെഗ്നൻസിയിൽ ഗർഭധാരണ സംബന്ധമായിട്ടുള്ള സമയത്ത് വരുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.