മൂത്രതടസ്സം മൂത്രം അറിയാതെ പോവുക എന്നിവ ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം മാറാൻ

പ്രോസ്റ്റേറ്റ് എന്താണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. എല്ലാവർക്കും അറിയുന്നത് പോലെതന്നെ നമ്മുടെ ആണുങ്ങൾക്ക് മൂത്രസഞ്ചിയുടെ ചുവടെയുള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് എന്ന് പറയുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ നടുവിലൂടെയാണ് മൂത്രാശയത്തിൽ നിന്ന് യൂറിൻ പോകുന്ന യൂറോത്രയിൽ നിന്നുള്ള ഒരു കണക്ഷൻ വരുന്നത്. അപ്പോൾ അതിനു ചുറ്റും പ്രോസ്റ്റേറ്റ് ഉള്ളത്. പ്രോസ്ട്രേറ്റ് വലുതാകുമ്പോൾ മൂത്രനാളിയിൽ ബ്ലോക്ക് വരും. ഇങ്ങനെ ബ്ലോക്ക് വരുമ്പോൾ മൂത്രതടസ്സം ഉണ്ടാകുന്നതാണ് സാധാരണ സംഭവിക്കുന്നത്.

ഒരു 40 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് ആണുങ്ങൾക്ക് ഇത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. 50 വയസ്സ് എത്തുമ്പോഴേക്കും 50 ശതമാനം ആളുകൾക്കും, ഒരു 70 വയസ് എത്തുമ്പോഴേക്കും 80 ശതമാനം ആളുകൾക്കും ഈ ഒരു പ്രയാസം കാണാറുണ്ട്. ഈ ഗ്രന്ധി വലുതാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രധാനമായിട്ടും മൂത്രതടസ്സം, മൂത്രമൊഴിക്കാൻ പോയിരുന്നാൽ മൂത്രമൊഴിച്ചു തുടങ്ങാൻ കുറച്ചധികം സമയം എടുക്കുന്നു,

അങ്ങനെ മൂത്രമൊഴിച്ചു തുടങ്ങിയാൽ തന്നെ അത് ഒറ്റയ്ക്ക് പോവുകയില്ല, പോവാതെ കുറച്ച് സമയം പോയിട്ട് ഒന്ന് നിൽക്കും. അത് കഴിഞ്ഞ് വീണ്ടും മൂത്രമൊഴിക്കുന്നു. അങ്ങനെ മൂത്രമൊഴിച്ച് പുറത്ത് കഴിഞ്ഞാൽ മുഴുവനായി പോയിട്ടില്ല എന്നൊരു തോന്നൽ ആണ് ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.