ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ വേദന മാറുവാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി

സന്ധിവാതത്തിന് നൂതന ചികിത്സാരീതികളാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. ആദ്യമായി സന്ധിവാദം എന്നാൽ എന്താണ്? എന്തൊക്കെയാണ് അതിൻറെ കാരണങ്ങൾ ഇതിനെക്കുറിച്ച് വളരെ ലഘുവായ രീതിയിൽ പൊതുജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഉള്ള ഒരു അവതരണം ആണ് പറയുന്നത്. സന്ധിവാതം അപ്പോൾ വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ്. ഒരുവിധം 50 അല്ലെങ്കിൽ 40 വയസ്സു തൊട്ട് തന്നെ കാണുന്നുണ്ട്. അപ്പോൾ അതിലെ ഏറ്റവും കോമൻ കാണുന്നത് നമ്മൾ ഒരു വിധം ആളുകൾ സർജറി ചെയ്തു മാറ്റും. പ്രായം കൂടുംതോറും ഒരുപാട് നമ്മൾ മുട്ടിന് ഒരുപാട് ഉപയോഗം വരുന്നത് കൊണ്ട് ഉണ്ടാകുന്ന തേയ്മാനമാണ് അത്. അപ്പോൾ എല്ലാ ആളുകൾക്കും ഒരു പ്രായം കഴിഞ്ഞാൽ ഉണ്ടാകുന്ന അസുഖമാണ് ഇത്‌.

അതിന് കാരണങ്ങൾ എന്താണ് എന്ന് വെച്ചാൽ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം കുറെയൊക്കെ പാരമ്പര്യമായി വരാറുണ്ട്. പിന്നീട് വരുന്നത് നമ്മുടെ ജോലികൾ കാരണം. സ്ത്രീകൾക്ക് ആണ് കൂടുതൽ കാണുക. സ്ത്രീകൾ ഇപ്പോൾ വീട്ടിൽ പുറത്തൊന്നും പോയി ജോലി ചെയ്യുന്നില്ലെങ്കിലും അടുക്കളയിൽ ഒരുപാട് ജോലികൾ അവർ മുട്ടുമടക്കിയ ജോലികൾ ചെയ്യുന്നുണ്ട്. കോണികൾ കയറിയിറങ്ങി ജോലികൾ ചെയ്യുന്നുണ്ട്. അപ്പോൾ ഒരുവിധം കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്.

പിന്നെ അമിതമായി വണ്ണമുള്ളവർ. അങ്ങനെയുള്ള ആളുകൾക്കും അതുപോലെ തന്നെ പല ആളുകളുടെ ജോലി ഭാരങ്ങൾ വെയിറ്റ് എടുത്തു കൊണ്ടുള്ള ജോലികൾ ഇതൊക്കെ മൂലം വരാവുന്നതാണ്. മറ്റൊരുകാര്യം എന്ന് പറയുന്നത് പണ്ട് മുൻപ് ഉണ്ടായിട്ടുള്ള മുട്ടിൽ ഉണ്ടായ പരിക്കുകൾ, ഓടുമ്പോൾ ചാടുമ്പോൾ ഉണ്ടായിട്ടുള്ള പരിക്കുകളോ മുറിവുകളോ മറ്റുകാര്യങ്ങളും ഇതിന് കാരണമായി വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.