ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത് വെള്ളപ്പൊക്ക് അപകടകരമാവുന്നത് എപ്പോൾ

നിത്യേന ഹോസ്പിറ്റലിൽ വരുന്ന ഒട്ടുമിക്ക സ്ത്രീകളുടെയും വളരെ സാധാരണമായ എന്നാൽ പല സ്ത്രീകളും പറയാൻ മടിക്കുന്ന വളരെ സാധാരണമായ ഒരു വിഷയത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. വെള്ളപ്പൊക്ക്, ലൂക്കോറിയ, വൈറ്റ് ഡിസ്ചാർജ്, അസ്ഥിയുരുക്കം എനിങ്ങനെ പല പേരുകളിലും ആയിട്ടാണ് സ്ത്രീകളിൽ ഇത് വരാറുള്ളത്. കൗമാരക്കാരിലും യൗവനക്കാരിലും 15 മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകളിലും വളരെ കൂടുതലായി കാണപ്പെടുന്ന ഈ അസുഖമാണ്. എന്താണെന്ന് നമുക്ക് നോക്കാം. എന്താണ് വെള്ളപ്പൊക്ക്? സാധാരണ രണ്ടുവിധത്തിലാണ് വെള്ളപ്പൊക്ക് കാണുന്നത്.

ഒന്നാമത്തേത് നോർമൽ വാജിന ഡിസ്ചാർജ്. രണ്ടാമത്തേത് അബ്നോർമൽ വജൈന ഡിസ്ചാർജ്. നോർമൽ വാജിന ഡിസ്ചാർജ് എന്ന് പറയപ്പെടുന്നത് സാധാരണ എല്ലാമാസവും സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനം മൂലം ഗർഭാശയമുഖത്ത് കൂടിവരുന്ന വളരെ കട്ടികുറഞ്ഞ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്ന ഒരു ദ്രാവകമാണ് വെള്ളപ്പൊക്ക് എന്ന് പറയുന്നത്. ഇത് സാധാരണ ആർത്തവം തുടങ്ങുന്നതിനു മുൻപായോ അതിനുശേഷം ആയോ വളരെ കുറഞ്ഞ അളവിൽ നേരിയ ദ്രാവകം പോലെയോ.

അല്ലെങ്കിൽ നേരിയ കഞ്ഞിവെള്ളം പോലെയോ തെളിഞ്ഞ പോലെ ഗർഭാശയമുഖത്ത് കൂടി പ്രത്യേകമായി വരുന്നത് കാണപ്പെടുന്നു. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവുന്നത് ഇല്ല. അത് സാധാരണ ആർത്തവം തുടങ്ങുന്നതിന് മുൻപ് കുട്ടികൾക്ക് അതുപോലെതന്നെ ഗർഭിണികളിൽ സാധാരണ കാണപ്പെടാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.