വണ്ണം കൂട്ടാൻ ഇതാ എളുപ്പവഴി ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ

വണ്ണം കൂട്ടാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്. സമീകൃതമായ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെയും വിശപ്പിനെയും ഉണർത്തും. ധാന്യങ്ങളും പ്രോട്ടീനും അടങ്ങിയതാകട്ടെ നിങ്ങളുടെ ഭക്ഷണം. കൂടെ എതെങ്കിലും ഒരു നാട്ടു പഴവും കഴിക്കാം. എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും മിൽക്ക് ഷേക്കും വാരി വലിച്ചു കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വ്യത്യസ്ത ഭക്ഷണവിഭവങ്ങളിൽ നിന്നുണ്ടാകുന്ന പ്രോട്ടീനുകളും വല്ലപ്പോഴും കൊതിയൂറുന്ന രുചികളും നിങ്ങളുടെ ഭക്ഷണത്തിന് ഭാഗം ആക്കിയാൽ മതി.

ഒരു സുപ്രഭാതത്തിൽ ഭക്ഷണത്തിന് അളവു കൂട്ടാൻ ശ്രമിച്ചാൽ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാൻ പറ്റാതെ വരാം. ദിവസം മൂന്നു നേരം വലിയ അളവിൽ കഴിക്കുന്നതിലും നല്ലത് ചെറിയ അളവിൽ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്. ഓരോ ഭക്ഷണം നേരത്തെ ഇടയിലും രണ്ടര മുതൽ മൂന്നു മണിക്കൂർ വരെ ഇടവേളയെ പാടുകയുള്ളൂ. ഒരിക്കലും അഞ്ചു മണിക്കൂറിൽ കൂടുതൽ ഇടവേള വരരുത്.

ദിവസവും ഒരേ തരം ഭക്ഷണം കഴിക്കുന്നത് ബോറടി ആകും. കഴിക്കുന്നതിന്റെ അളവ് കുറയും തുടങ്ങാം. ചീസ്, അണ്ടിപ്പരിപ്പുകൾ, ബീൻസ്, മുട്ട എന്നിവയിൽ മാറിമാറി ഏതെങ്കിലുമൊന്ന് പരീക്ഷിക്കാവുന്നതാണ്. പാചകം ചെയ്ത ഭക്ഷണം ദിവസം നാലഞ്ചു പ്രാവശ്യമായി കഴിക്കൽ ജോലിക്കാർക്കും മറ്റും പ്രായോഗികമാവില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.