കിഡ്നി രോഗം ഇനി വരാതിരിക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്

ഇന്ന് രോഗികളുടെ എണ്ണം വളരെ കൂടുതൽ ആയിട്ടുണ്ട്. ഇപ്പോൾ എല്ലാ ഇടത്തും ഡയാലിസിസ് സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ഉള്ള സ്ഥലങ്ങളിൽ തന്നെ ഉള്ള മെഷീനുകളുടെ എണ്ണം കൂട്ടി. ഗവൺമെൻറ് ആശുപത്രികളിൽ എല്ലായിടത്തുമുണ്ട്. എന്നാൽ പോലും കാണുന്ന ആശുപത്രികളിൽ പോലും ഡയാലിസിസ് തുടങ്ങി കഴിഞ്ഞാൽ അവർ തിരിച്ചു വരും. ഞങ്ങളുടെ ഡയാലിസിസ് ചെയ്യാനുള്ള സ്ഥലം കിട്ടിയില്ല എന്നൊക്കെ. അപ്പോൾ അത്ര കൂടുതൽ ആയിട്ടുണ്ട് ഇന്ന് വൃക്കരോഗം. അതുകൊണ്ട് നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ആദ്യം ചിന്തിക്കാം.

ഏറ്റവും പ്രധാനപ്പെട്ട കാരണം ഇപ്പോൾ ഡയാലിസിസിന് വരുന്ന രോഗികൾ ആണെങ്കിൽ പോലും അതിൽ 70, 80 ശതമാനം ആളുകൾക്കും കിഡ്നി ഫെയിലിയർ ഉണ്ടാകുന്നത് പ്രമേഹം കാരണമാണ്. എന്തുകൊണ്ടാണ് ഡയബറ്റിസ്ന് ഏറ്റവും പ്രധാനപ്പെട്ട കാരണം പ്രമേഹം ആകുന്നത്? കൺട്രോൾ അല്ലാതെ വന്ന് കഴിഞ്ഞാൽ വർഷങ്ങൾകൊണ്ട് അത് നമ്മുടെ പല പല അവയവങ്ങളെയും അത് ബാധിക്കുന്നത് പോലെ കിഡ്നികളെയും അത് ബാധിക്കും. അങ്ങനെ കിഡ്നിയുടെ പ്രവർത്തനം കുറഞ്ഞു കുറഞ്ഞു വരും. അവസാനം രോഗികളെ ഡയാലിസിസ് വേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തും.

പിന്നെ ഉള്ള കാരണം അമിതരക്തസമ്മർദം ആണ്. അതായത് ഹൈപ്പർടെൻഷൻ. ബ്ലഡ് പ്രഷർ നമ്മൾ ശരിയായ രീതിയിൽ കണ്ട്രോൾ ചെയ്തില്ല എന്ന് ഉണ്ടെങ്കിൽ അതും അവർക്ക് പ്രവർത്തനത്തെ ബാധിക്കും. അങ്ങനെ കിഡ്നി ഫൈലിയർ ഉണ്ടാകും. ഇന്നത്തെ പ്രധാനപ്പെട്ട രോഗമാണ് പൊണ്ണത്തടി എന്ന് പറയുന്നത്. നമ്മുടെ തടി കൂടി വരുമ്പോൾ അത് വൃക്കകളെയും ബാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.