എത്ര വലിയ വണ്ണം കുറക്കാനും വണ്ണം ഇല്ലാത്തവർക്ക് തടി കൂടാനും ഉള്ള ഏറ്റവും എളുപ്പവഴി

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന അമിതവണ്ണം അല്ലെങ്കിൽ അമിതഭാരം കുറയ്ക്കുന്നതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കേരളത്തിലെ ഏതാണ്ട് 40 ശതമാനം ആളുകളും അമിതവണ്ണം ഉള്ളവരാണ്. പക്ഷേ നമ്മുടെ ഇടയിൽ മറ്റൊരു കൂട്ടരുണ്ട് അതായത് വണ്ണം കൂട്ടുവാൻ ശ്രമിക്കുന്നവർ. പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും പരാജിതരായിവരാണ് അവരിൽ കൂടുതലും. അവർക്ക് അതിൻറെതായ മനപ്രയാസം ഉണ്ട്. അവർക്ക് വേണ്ടിയാണ് ഇന്നത്തെ വീഡിയോ. അതായത് ഈ പ്രശ്നത്തിന്റെ ഗൗരവം എന്തൊക്കെയാണ്.

അതുപോലെ കാരണങ്ങളെന്തൊക്കെയാണ്? പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്? എന്നതൊക്കെയാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ആദ്യം തന്നെ നമുക്ക് ഇതിൻറെ ഗൗരവം എത്ര മാത്രം ആണ് എന്ന് നമുക്ക് മനസ്സിലാക്കാം. ദേശീയ ആരോഗ്യ കുടുംബ സർവേയുടെ റിപ്പോർട്ട് ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിൽ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് നമ്മളെ കാത്തിരിക്കുന്നത്. അതായത് കേരളത്തിലെ കുട്ടികളിൽ ഏതാണ്ട് പതിനഞ്ച് ദശാംശം 8% ആൾക്കാർക്ക് സാധാരണ തൂക്കത്തിൽ കുറവ് ഉള്ളവരാണ് എന്നുള്ളതാണ്. തൂക്കം കുറവുള്ള പുരുഷന്മാരും സ്ത്രീകളും ഏതാണ്ട് 10 ശതമാനത്തിൽ കൂടുതൽ വരുന്നുണ്ട്. എത്ര തൂക്കം കുറവുള്ളവർ ആണെങ്കിലും തൂക്കം കൂട്ടണമെന്ന് ആഗ്രഹിച്ച ഡോക്ടറെ സമീപിക്കുന്നവർ കൂടുതലും ചെറുപ്പക്കാരാണ്.

ചെറുപ്പക്കാരായ പുരുഷന്മാരിലാണ് ഇത് കൂടുതലും പ്രശ്നങ്ങളുണ്ടാക്കുന്നത്. അവർക്ക് അത് പല കാര്യങ്ങളും ചെയ്തു നോക്കിയിട്ടും തൂക്കം കൂടാത്തതുകൊണ്ട് അവർക്ക് അതിൻറെതായ പ്രയാസങ്ങൾ ഉണ്ട്. അവർക്ക് അപകർഷതാബോധം ഉണ്ട്. അവരെ മറ്റുള്ള കുട്ടികൾ അവരെ കളിയാക്കുന്നു. അവർ മറ്റുള്ളവരുമായി സന്തോഷം പങ്കുവയ്ക്കാൻ മടിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.