ഈ അഞ്ച് പ്രധാന ലക്ഷണങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾക്ക് പറയാം ഇത് ഹാർട്ടറ്റാക്ക് ആണോ ഗ്യാസ് ആണോ എന്നുള്ളത്

നമസ്കാരം. എല്ലാവർക്കും ഇന്നത്തെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. ഒരു ഹാർട്ട് അറ്റാക്ക് വന്ന് കഴിഞ്ഞാൽ ആരോഗ്യം മോശമാകുമോ അല്ലെങ്കിൽ മരണപ്പെടുമോ അതല്ലെങ്കിൽ ജീവിക്കുമോ എന്നുള്ളത് നിർണ്ണയിക്കുന്ന പ്രധാന ഘടകം എന്ന് പറയുന്നത് ചികിത്സിക്കാൻ കിട്ടുന്ന സമയമാണ്. ഒരു അറ്റാക്ക് വന്ന് ഒരു മണിക്കൂറിനുള്ളിൽ നമുക്ക് ചികിത്സ കിട്ടി കഴിഞ്ഞാൽ ബാക്കി നമുക്ക് പൂർണമായി ആശുപത്രിയിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കും. പക്ഷേ പിന്നീട് വൈകുന്ന ഓരോ സെക്കൻഡും പമ്പിങ് കുറയുകയോ അതല്ലെങ്കിൽ ഹാർട്ട് നിന്നുകൊണ്ട് മരണപ്പെടുവാൻ സാധ്യത ഏറെയാണ്. ഇതിന് പ്രധാന കാരണം നമ്മൾ അറിയാതെ പോകുന്നതാണ്. ഓരോ നെഞ്ചെരിച്ചിലോ നെഞ്ചുവേദനയോ വന്നാൽ പിന്നെ നമ്മൾ ആദ്യം ചിന്തിക്കുക അത് ഗ്യാസ് ആണോ എന്നാണ്.

ഉടനെ വീട്ടിലുള്ള ഇഞ്ചി വെളുത്തുള്ളി കഴിയുമെങ്കിൽ അടുത്തുള്ള ഫാർമസിയിൽ പോയി ഗ്യാസിനുള്ള മരുന്ന് കഴിക്കുന്നു. കുറച്ചുകഴിയുമ്പോൾ ശമനം കിട്ടും. അപ്പോൾ നമ്മൾ അത് ഗ്യാസ് ആണെന്ന് വിചാരിച്ചു കൊണ്ട് ഇരിക്കും. പിന്നെ കുറച്ചു കഴിഞ്ഞു വളരെയധികം വർദ്ധിക്കുമ്പോൾ ആണ് നമ്മൾ ഹോസ്പിറ്റലിലേക്ക് പോകുന്നത്. പലപ്പോഴും ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും ഹാർട്ട് പമ്പിങ് കുറഞ്ഞിട്ടുണ്ടാകും. അല്ലെങ്കിൽ വഴിയിൽ വെച്ച് തന്നെ മരണപ്പെട്ടിട്ടുള്ള എത്രയോ സംഭവങ്ങൾ കേട്ടിട്ടുണ്ട്. നെഞ്ചുവേദന, നെഞ്ചെരിച്ചിൽ വന്നു കഴിഞ്ഞാൽ അത് ഗ്യാസ്ന്റെ ആണോ ഹാർട്ടറ്റാക്ക് ആണോ എന്ന് തിരിച്ചറിയുന്നതിനുള്ള 5 മാർഗങ്ങളാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. ഒന്നാമത് നമ്മൾക്കുള്ള അസ്വസ്ഥത.

അത് ഗ്യാസ് ആണോ എന്ന് നമുക്ക് ആദ്യം നോക്കാം. നമുക്ക് വന്ന അസ്വസ്ഥത അത് ഗ്യാസ് ആണെങ്കിൽ ഉദാഹരണത്തിന് നമ്മൾ കപ്പ കഴിക്കുകയാണെങ്കിൽ അതിനുമുൻപ് ഗ്യാസ് ആയിട്ടുണ്ടോ എന്ന് നോക്കണം. ഗ്യാസ് ആദ്യമായിട്ടാണ് കപ്പ കഴിക്കുമ്പോൾ ഗ്യാസ് വന്നത് എങ്കിൽ അത് ഗ്യാസ് ആവാൻ സാധ്യതയില്ല. മറിച്ച് ഹാർട്ടറ്റാക്ക് ആവാനാണ് സാധ്യത. ഇനി മുമ്പ് കഴിയ്ക്കുമ്പോൾ ഗ്യാസ് ഉണ്ടെങ്കിൽ മുമ്പുണ്ടായതുപോലെ തന്നെയാണോ ഇപ്പോൾ അനുഭവപ്പെടുന്നത് എന്ന് നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.