നിങ്ങളുടെ കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക ഈ 6 അപകട ലക്ഷണങ്ങൾ അവഗണിക്കരുത്

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം ആരോഗ്യമുള്ള കുഞ്ഞ് പിറക്കുക എന്നുള്ളതാണ്. അപ്പോൾ ഇങ്ങനെ ഒരു കുട്ടി പിറന്നാൾ പലപ്പോഴും അവർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും. കുട്ടികളെ എങ്ങനെ വളർത്തണം? നോർമലായി കുട്ടികൾ എങ്ങനെയാണ്? അബ്നോര്മലായി എങ്ങനെയാണ് എന്ന് തുടങ്ങിയ ഒരുപാട് സംശയങ്ങൾ ഉണ്ടാകും. അപ്പോൾ ഞങ്ങളുടെ ഇത്രയും കാലത്തെ എക്സ്പീരിയൻസ് വെച്ച് ഒ പി ൽ അല്ലെങ്കിൽ റൗണ്ട്സിനു സമയത്ത് സാധാരണ അമ്മമാരും അവരുടെ കൂടെ നിൽക്കുന്ന ആളുകളും ഞങ്ങളോട് ചോദിക്കുന്ന സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. അപ്പോൾ ഒരു കുട്ടി നമുക്കുണ്ടായി കഴിഞ്ഞാൽ ആദ്യം നമ്മൾ നോക്കേണ്ടത് ആ കുട്ടിക്ക് കൊടുക്കേണ്ട ഫീഡിങ്ങ് നെ കുറിച്ചാണ്.

അതായത് എന്താണ് കുട്ടിക്ക് കൊടുക്കുക? അപ്പോൾ സാധാരണ പറയാറുണ്ട് നിങ്ങൾ ഒരു അമ്മ ആകണമെങ്കിൽ ആദ്യം ചെയ്യേണ്ടത് കുട്ടിക്ക് നിങ്ങൾ മുലപ്പാൽ മാത്രം കൊടുക്കുക. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുക. എപ്പോഴാണ് മുലപ്പാൽ കൊടുക്കേണ്ടത് എന്നുള്ളതാണ് അടുത്ത ചോദ്യം. പ്രസവിച്ചതിനു ശേഷം എത്രയും നേരത്തെ കൊടുക്കുവാൻ സാധിക്കുന്നുവോ അത്രയും നേരത്തെ കൊടുക്കുക. അത് സിസേറിയനാണെങ്കിലും നോർമൽ ഡെലിവറി ആണെങ്കിലും ഒരു മണിക്കൂറിനുള്ളിൽ എങ്കിലും നിങ്ങൾ മുലപ്പാൽ കൊടുക്കാൻ തുടങ്ങണം. ആദ്യത്തെ ഒരു മൂന്ന് ദിവസം ഉണ്ടാകുന്ന മഞ്ഞപ്പാൽ ആണ് ഈ മഞ്ഞ പാല് എന്ന് പറയുന്നത്.

വളരെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. കുട്ടിക്ക് വേണ്ടുന്ന പ്രോട്ടീൻ എല്ലാം നന്നായിട്ടുണ്ട് ഇതിൽ. അതു കൂടാതെ കുട്ടിക്ക് ആൻറി അലര്ജിക് അതായത് മറ്റ് രോഗങ്ങൾക്ക് എതിരായിട്ടുള്ള ഒരുപാട് കാര്യങ്ങൾ അതിലടങ്ങിയിട്ടുണ്ട്. അപ്പോൾ അത് കുട്ടിക്ക് ഒരിക്കലും നിഷേധിക്കുവാൻ പാടുള്ളതല്ല. പിന്നെ അടുത്തത് എത്ര ഗ്യാപ്പിട്ട് നമ്മൾ കൊടുക്കേണം എന്നുള്ളത്. ഒരിക്കലും അതൊരു ടൈംടേബിൾ നോക്കേണ്ട കാര്യമില്ല. നിങ്ങൾ നോക്കേണ്ടത് ഡിമാൻഡ് ഫീഡിങ് ആണ്. കുട്ടി കരയുമ്പോൾ പാല് കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.