രോഗങ്ങൾ അടുക്കില്ല നെല്ലിക്ക ഇങ്ങനെയെങ്കിൽ

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. വിറ്റാമിൻ സി യുടെ അംശം ഓറഞ്ചിൽ ഉള്ളതിനേക്കാൾ 20 ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. വിറ്റാമിൻ ബി , ഇരുമ്പ് , കാൽസ്യം, എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു . ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണമെന്ന് ഏത് പോഷകാഹാര വിദഗ്ധരോട് ചോദിച്ചാൽ പറയുക.

വിറ്റാമിൻ സിയുടെ ഒരു സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക. ഇത് ജലദോഷവും മൂക്കടപ്പും ഒഴിവാക്കുന്നതിന് സഹായിക്കുന്നു. വിപണിയിൽ ലഭ്യമായ വിറ്റാമിൻ സി സപ്ലിമെൻറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ആയുർവേദം അനുസരിച്ച് നെല്ലിക്ക ആൻഡ് ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായകരമാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.